മണിപ്പൂര്‍ വംശഹത്യ: യു.എസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിചിത്ര വിശദീകരണം

മണിപ്പൂര്‍ വംശഹത്യ: യു.എസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിചിത്ര വിശദീകരണം

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് വലിയ തോതില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നെന്ന അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് നിരാകരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിചിത്ര വിശദീകരണം.

റിപ്പോര്‍ട്ട് വലിയ മുന്‍വിധിയോടെ ഉള്ളതാണെന്നും ഇന്ത്യയെക്കുറിച്ചുള്ള തെറ്റായ ധാരണയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നുമാണ് വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ പറഞ്ഞത്. റിപ്പോര്‍ട്ടിന് വില കല്‍പ്പിക്കാന്‍ ഇന്ത്യ തയ്യാറല്ലെന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ജയ്‌സ്വാള്‍ തടിയൂരി.

മണിപ്പൂരില്‍ ക്രൈസ്തവ സമുദായത്തിന് നേരെ വലിയ തോതിലുള്ള വംശഹത്യ നടന്നിട്ടും അത് തടഞ്ഞില്ലെന്ന് മാത്രമല്ല, അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിദേശകാര്യ വക്താവിന്റെ പ്രതികരണം വ്യക്തമാക്കുന്നു.

മണിപ്പൂരില്‍  മെയ് മൂന്നിനും നവംബര്‍ 15-നും ഇടയില്‍ 175 പേര്‍ കൊല്ലപ്പെട്ടതായും അറുപതിനായിരം പേര്‍ക്ക് സ്ഥലം വിടേണ്ടി വന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

അക്രമം തടയുന്നതിലും ഉദ്യോഗസ്ഥരെ നിയോഗിച്ച് അന്വേഷിക്കുന്നതിലും മാനുഷിക സഹായമെത്തിക്കുന്നതിലും വീടുകളും ആരാധനാലയങ്ങളും പുനര്‍നിര്‍മിച്ചു നല്‍കുന്നതിലും കേന്ദ്ര സര്‍ക്കാരിനും മണിപ്പൂര്‍ സര്‍ക്കാരിനുമുണ്ടായ വീഴ്ചകളെ സുപ്രീം കോടതി വിമര്‍ശിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.