പിറക്കാതെ പൊലിഞ്ഞുപോയ കുരുന്നു ജീവനുകൾക്ക് റോസാപ്പൂക്കൾ അർപ്പിച്ച് പ്രൊ ലൈഫ് റാലി

പിറക്കാതെ പൊലിഞ്ഞുപോയ കുരുന്നു ജീവനുകൾക്ക് റോസാപ്പൂക്കൾ അർപ്പിച്ച് പ്രൊ ലൈഫ് റാലി

വാഷിംഗ്‌ടൺ: ഗർഭഛിദ്രം നിയമവിധേയമാക്കിയുള്ള സുപ്രീം കോടതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് എല്ലാ വർഷവും നടത്തുന്ന മാർച്ച് ഫോർ ലൈഫിൽ നിന്നും വ്യത്യസ്തമായിരുന്നു 2021 ലെ മാർച്ച് . ഇന്നലെ നടത്തിയ മാർച്ച് കഴിഞ്ഞ 47 വർഷത്തെ മാർച്ചുകളിൽ നിന്ന് വ്യത്യസ്തമായി വെർച്വലായിട്ടായിരുന്നു നടത്തിയത്. എങ്കിലും രണ്ടും നൽകിയ സന്ദേശം ഒന്ന് തന്നെയാണെന്ന് സംഘാടകരും റാലി പ്രഭാഷകരും പറഞ്ഞു . "മാർച്ച് വളരെ ശാന്തവും പ്രാർത്ഥനാ നിർഭരവുമായിരുന്നു" എന്ന് മാർച്ച് ഫോർ ലൈഫ് ഡിഫൻസ് ആന്റ് എഡ്യൂക്കേഷൻ ഫണ്ടിന്റെ പ്രസിഡന്റ് ജീൻ മാൻസിനി പറഞ്ഞു.വെർച്വൽ റാലിക്ക് ശേഷം സുപ്രീം കോടതിയിലേക്ക് മാർച്ച് ചെയ്ത നേതാക്കൾ അമ്മയുടെ ഉദരത്തിൽ വച്ച് തന്നെ നശിപ്പിക്കപ്പെട്ട ജീവനുകൾക്ക് വേണ്ടി, കോടതിയുടെ മുൻപിൽ റോസാ പൂക്കൾ വച്ച് മടങ്ങി. ഗർഭചിദ്രത്തെ അനുകൂലിക്കുന്ന ഡെമോക്രാറ്റ് പാർട്ടി ഭരിക്കുന്ന ക്യാപിറ്റോളിന്റെ മുൻപിൽ കൂടി ആയിരുന്നു റാലി എന്നതും ശ്രദ്ധേയമാണ്. മാർച്ച് ഫോർ ലൈഫിന്റെ മാർച്ചിനെ അഭിസംബോധന ചെയ്ത്‌ പ്രസംഗിച്ച ആദ്യത്തെ 'സിറ്റിംഗ് പ്രസിഡണ്ട്' ഡൊണാൾഡ് ട്രംപ് ആയിരുന്നു എന്നതും ഈ അവസരത്തിൽ ശ്രദ്ധിക്കപ്പെടുന്നു.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പലരും വാഷിംഗ്ടണിലേക്കുള്ള യാത്ര ഒഴിവാക്കി. ജനുവരി 15 ന് തന്നെ റാലി വെർച്വൽ ആയിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചിരുന്നു. യുഎസ് കാപ്പിറ്റോളിന് ചുറ്റുമുള്ള സുരക്ഷാ സന്നാഹങ്ങൾ വർദ്ധിപ്പിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ കൂടാതെ ജനുവരി 6ലെ ക്യാപിറ്റോൾ ആക്രമണത്തിന്റെയും തീവ്രവാദ ഗ്രൂപ്പുകളുടെ തുടർന്നുള്ള അക്രമ ഭീഷണികളുടെയും അടിസ്ഥാനത്തിൽ മാർച്ചിൽ പങ്കെടുക്കുന്നവർക്ക് മതിയായ സുരക്ഷ ഉറപ്പാക്കുന്നത് ഒരു വെല്ലുവിളിയായിരുന്നതും മാർച്ച് വെർച്വൽ ആക്കാൻ ഒരു കാരണമായിരുന്നു.

കൻസാസ് സിറ്റിയുടെ ആർച്ച് ബിഷപ്പ്, ബിഷപ്പ് ജോസ്ഫ് നൗമൻ “ഈ രാജ്യത്തിലെ പ്രൊ ലൈഫ് അനുകൂല പ്രസ്ഥാന”ത്തിന് ദൈവാനുഗ്രഹമുണ്ടാകാനായി പ്രാർത്ഥിച്ചു. ഗർഭിണികളായ സ്ത്രീകൾക്കും “ഗർഭച്ഛിദ്രം മൂലം മുറിവേറ്റവർക്കും ” വേണ്ടിയും അദ്ദേഹം പ്രാർത്ഥിച്ചു. അവരുടെ ആവശ്യനേരങ്ങളിൽ അവരോടൊപ്പം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ബിഷപ് ഊന്നിപ്പറഞ്ഞു. പ്രൊ ലൈഫ് പ്രസ്ഥാനത്തിലെ അംഗങ്ങൾ അകലെയാണെങ്കിലും അവർ ആയിരിക്കുന്നിടത്ത് ആയിരുന്നുകൊണ്ട് മറ്റംഗങ്ങളുമായി ചേർന്ന് റാലിയിൽ പങ്കെടുത്തു. പലരും അവരവരുടെ സ്ഥലങ്ങളിൽ ആയിരുന്നുകൊണ്ട് ലൈവ് സന്ദേശങ്ങൾ അയച്ചു. അമേരിക്കയിൽ നിന്ന് മാത്രമല്ല പല ലോക രജ്യങ്ങളിൽ നിന്നും ആൾക്കാർ ഓൺലൈനിൽ പങ്കെടുത്തു.



മാർച്ച് ഫോർ ലൈഫ് പ്രതിനിധി ക്രിസ് സ്മിത്ത് തന്റെ അഭിപ്രായങ്ങൾ പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചു. പിഞ്ചു കുഞ്ഞുങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റിനെ ആവശ്യമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു . “പ്രസിഡണ്ട് മറ്റൊരു ശക്തനായ എതിരാളിയല്ല, അവരുടെ സുഹൃത്തും അഭിഭാഷകനുമായിരിക്കണം"സ്മിത്ത് പറഞ്ഞു. ഉദ്ഘാടന വേളയിൽ ബൈഡൻ നടത്തിയ “എല്ലാവർക്കും നീതി ലഭിക്കുന്നത് ഇനി നീട്ടിവെക്കില്ല”, എന്ന പരാമർശത്തെ ഉദ്ധരിച്ച് കൊണ്ട് സ്മിത്ത് പറഞ്ഞു, "ഈ വാക്കുകൾക്ക് യഥാർത്ഥ അർത്ഥമുണ്ടാകണമെങ്കിൽ പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ കൂടി അതിൽ ഉൾപ്പെടുത്തണം, അവരുടെ വിലയേറിയ ജീവനും സംരക്ഷിക്കപ്പെടണം”.

ഓരോ വർഷവും മാർച്ച് ഫോർ ലൈഫിലെ യുവജനങ്ങളുടെ സാന്നിധ്യം തങ്ങളെ ആകർഷിക്കുന്നു എന്ന് എല്ലാവരും പറയാറുണ്ട്. ഈ വർഷം, വിർജീനിയയിലെ ഫ്രണ്ട് റോയലിലെ കത്തോലിക്കാ കോളേജായ ക്രിസ്റ്റെൻഡം കോളേജിലെ സ്റ്റുഡന്റ് പ്രസിഡന്റ് എലിസബത്ത് എല്ലർ, യുവ പ്രേക്ഷകരെ നേരിട്ട് അഭിസംബോധന ചെയ്തു. പ്രൊ ലൈഫ് പ്രസ്ഥാനത്തിനായി തങ്ങളാലാവുന്നതെല്ലാം ചെയ്യാൻ അവരെ പ്രേരിപ്പിച്ചു."ഗർഭഛിദ്രത്തിന് അറുതിവരുത്തുന്ന തലമുറ നമ്മുടേത് ആയിരിക്കണം,” എലിസബത്ത് യുവജനതയെ ആഹ്വാനം ചെയ്തു. മാൻസിനി തന്റെ സമാപന പ്രഭാഷണത്തിൽ പറഞ്ഞതുപോലെ, പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. സ്റ്റേറ്റ് ക്യാപിറ്റോളിലേക്കുള്ള മറ്റ് മാർച്ചുകളിൽകൂടിയും പ്രൊ ലൈഫ് പ്രസ്ഥാനത്തിലെ പ്രവർത്തനങ്ങളിൽ കൂടിയും തങ്ങളുടെ പ്രവർത്തനങ്ങൾ തുടരും എന്നും നാൻസി പറഞ്ഞു. ഇത് കൂടാതെ ഡെമോക്രാറ്റ് പാർട്ടിയുടെയും റിപ്പബ്ലിക്കൻ പാർട്ടിയുടെ വക്താക്കളും റാലിയിൽ സംസാരിച്ചു.

വാഷിങ്ടണിലെ കൊടിയ തണുപ്പത്ത്  കുട്ടികളും കൈക്കുഞ്ഞുങ്ങളുമായാണ് ആളുകൾ റാലിയിൽ പങ്കെടുത്തത്. . എല്ലാ വർഷവും പതിനായിരങ്ങൾ പങ്കെടുക്കുന്ന റാലിയിൽ ഇത്തവണ പങ്കെടുത്തത് ഏതാണ്ട് ഇരുന്നൂറ് പേരാണ്. "ഐ റിഗ്രെറ് മൈ അബോർഷൻ " എന്ന് എഴുതിയ ബോർഡുകൾ പിടിച്ച സ്ത്രീകളും കൂട്ടത്തിൽ ഉണ്ടായിരുന്നു. മനുഷ്യാവകാശങ്ങളെപ്പറ്റി ഘോരഘോരം പ്രസംഗിക്കുന്നവർ ഗർഭസ്ഥ ശിശുക്കളുടെ കാര്യം വരുമ്പോൾ അവകാശ ലംഘനം നടത്തുന്നത്  അനീതിയല്ലേ ? സംഘടനകൾ ഇല്ലാത്ത, വാദിക്കാൻ കഴിയാത്ത, സംസാരിക്കാനാവാത്ത ആ ജീവനുകൾക്ക് വേണ്ടി സംഘം ചേരാനും വാദിക്കാനും അവരുടെ നാവാകാനും പ്രൊ ലൈഫ് പ്രസ്ഥാനത്തിനും അതിനെ പിന്താങ്ങുന്നവർക്കും ആകട്ടെ എന്ന് പ്രാർത്ഥിക്കാം.

ജീവനുവേണ്ടി പ്രാർത്ഥിക്കാൻ അമേരിക്കയിലെ വിശ്വാസി സമൂഹം

മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കുന്നവർക്ക് ദണ്ഡവിമോചനം പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ

marchforlife.org






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.