കെജരിവാളിന്റെ അഭാവം നികത്താനിറങ്ങി ഭാര്യ സുനിത; അരങ്ങേറ്റം ഡല്‍ഹിയില്‍ വന്‍ റോഡ് ഷോയോടെ

 കെജരിവാളിന്റെ അഭാവം നികത്താനിറങ്ങി ഭാര്യ സുനിത; അരങ്ങേറ്റം ഡല്‍ഹിയില്‍ വന്‍ റോഡ് ഷോയോടെ

ന്യൂഡല്‍ഹി: ആദ്യമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിത കെജരിവാള്‍. ഈസ്റ്റ് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന്റെ ഭാഗമായി വന്‍ റോഡ് ഷോ നടത്തിയാണ് സുനിത മുഖ്യമന്ത്രി കെജരിവാളിന്റെ അഭാവം നികത്താന്‍ ഇറങ്ങിയത്.

ഒരു വാഹനത്തിന്റെ സണ്‍റൂഫില്‍ നിന്നുകൊണ്ട് സുനിത കെജ്രിവാള്‍ ഈസ്റ്റ് ഡല്‍ഹിയിലെ കോണ്ട്‌ലി ഏരിയയിലെ വോട്ടര്‍മാരെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്തു. മദ്യനയക്കേസില്‍ അറസ്റ്റിലായ കെജരിവാളിന്റെ അഭാവത്തില്‍ അദേഹത്തിന്റെ ഭാര്യ എഎപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ തന്നെ അറിയച്ചിരുന്നു.

കെജരിവാളിനെ സിംഹമെന്ന് വിശേഷിപ്പിച്ച സുനിത അദേഹത്തെ ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും റോഡ് ഷോയിലൂടെ വ്യക്തമാക്കി. സ്‌കൂളുകള്‍ പണിതതിനും സൗജന്യ വൈദ്യുതി നല്‍കിയതിനും മൊഹല്ല ക്ലിനിക്കുകള്‍ തുറന്നതിനുമാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ജയിലിലാക്കിയത്. ഏകാധിപത്യം ഇല്ലാതാക്കാനും ജനാധിപത്യം സംരക്ഷിക്കാനും എഎപിക്ക് വോട്ട് ചെയ്യണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.