ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലൗലി രാജിവച്ചു.

ഡല്‍ഹി കോണ്‍ഗ്രസ് ഘടകം ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെ എതിര്‍ത്തിരുന്നു. അരവിന്ദര്‍ സിങ് ലൗലിയുടെ രാജിക്കത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തിലാണ് ഡല്‍ഹി ഘടകത്തിന്റെ അതൃപ്തി വ്യക്തമാക്കിയിട്ടുള്ളത്. കോണ്‍ഗ്രസിനെതിരെ നിരന്തരം വ്യാജവും കെട്ടിച്ചമച്ചതുമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തിയുമാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചതെന്നും കത്തില്‍ പറയുന്നു.

ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തെ ഡല്‍ഹി കോണ്‍ഗ്രസ് എതിര്‍ത്തിരുന്നതായും അത് വകവയ്ക്കാതെ സഖ്യമുണ്ടാക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് ദീപക് ബാബരിയെയും അരവിന്ദര്‍ സിങ് ലൗലി കത്തില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. ദീപക് ബാബരി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.