വൈദ്യുതി പ്രതിസന്ധി രൂക്ഷം; ലെബനോനും സിറിയയ്ക്കും സഹായമായി കത്തോലിക്ക സന്നദ്ധ സംഘടന

വൈദ്യുതി പ്രതിസന്ധി രൂക്ഷം; ലെബനോനും സിറിയയ്ക്കും സഹായമായി കത്തോലിക്ക സന്നദ്ധ സംഘടന

ദമാസ്ക്കസ്: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ ലെബനോനും സിറിയയ്ക്കും വലിയ തോതിലുള്ള സോളാർ പാനലുകൾ നൽകാൻ തയാറെടുത്ത് കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഒരു ദിവസം നാലു മണിക്കൂർ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. സംഘടനയുടെ തീരുമാനം ജനങ്ങൾക്ക് ആശ്വാസകരമായി മാറും.

വൈദ്യുത പ്രതിസന്ധി രൂക്ഷമായ സാഹചര്യം രണ്ട് രാജ്യങ്ങളിലെയും കത്തോലിക്ക സഭയുടെ സന്നദ്ധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. കത്തോലിക്കാ സന്നദ്ധ പ്രവർത്തകർക്ക് അവരുടെ പ്രവർത്തനങ്ങൾ തുടരാൻ പ്രയാസമാണ്. അനാഥാലയങ്ങളും നഴ്സിംഗ് ഹോമുകളും സ്‌കൂളുകളും ഡേ കെയർ സെൻ്ററുകളും വൈദ്യുതി പ്രതിസന്ധി മൂലം ഇരുട്ടിലാണ്. ഇക്കാരണത്താൽ തന്നെ വൈദ്യുതി ഇവിടെ എത്തിക്കുക എന്നത് പ്രധാനപ്പെട്ടതാണ്.

നിലവിൽ സംഘടനയുടെ ഇടപെടലിൽ തങ്ങൾക്ക് വലിയ രീതിയിൽ പണം ലാഭിക്കാൻ കഴിഞ്ഞെന്ന് മേഖലയിൽ പ്രവർത്തിക്കുന്ന സന്യസ്തർ വെളിപ്പെടുത്തിയിരിന്നു. സംഘടനയുടെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ മൂലം കുറച്ചെങ്കിലും തങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയുന്നു എന്നത് ഇവർക്ക് ആശ്വാസം പകരുന്ന ഒന്നാണ്. ക്രൈസ്തവര്‍ നിരവധിയായ പ്രതിസന്ധിയനുഭവിക്കുന്ന രാജ്യങ്ങളില്‍ സുസ്ഥിരവും പ്രായോഗികവുമായ പരിഹാരങ്ങളുമായി തങ്ങളുടെ ഇടപെടല്‍ തുടരുമെന്ന് എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.