കൊച്ചി: കൊച്ചി പനമ്പള്ളി നഗറില്‍ നടുറോഡില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നഗരത്തിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഒരു ദിവസം പ്രായമായ ആണ്‍കുഞ്ഞിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സമീപത്തുള്ള ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ കവറിലാക്കി വലിച്ചെറിയുകയായിരുന്നു എന്ന് കണ്ടെത്തി. പൊലീസ് ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പരിശോധന നടത്തുകയാണ്.
സംഭവത്തില്‍ വൈകാതെ ഉത്തരമാകുമെന്ന് കൊച്ചി ഡിസിപി സുദര്‍ശന്‍ പറഞ്ഞു. ഫ്‌ളാറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും 24 മണിക്കൂറിനകം പ്രതികളെ പിടികൂടും. ആമസോണ്‍ പാഴ്‌സല്‍ കവറില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കവറിലെ പേര് വിവരങ്ങളും അന്വേഷിക്കുന്നതായി അദേഹം അറിയിച്ചു. ഫ്‌ളാറ്റിലുള്ളവരുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്.
ഫ്‌ളാറ്റിലുള്ളവര്‍ പുറത്തു പോകരുതെന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഫൊറന്‍സിക് സംഘവും എത്തിയിട്ടുണ്ട്. അടഞ്ഞു കിടക്കുന്ന ഫ്‌ളാറ്റുകള്‍ ഉള്‍പ്പടെ പരിശോധിക്കും. എസിപി രാജ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
മൃതദേഹം കണ്ടെത്തിയ റോഡിന് സമീപം ഏഴ് നില ഫ്ളാറ്റാണ് ഉള്ളത്. ഇതില്‍ മൂന്നെണ്ണം ഒഴിഞ്ഞ് കിടക്കുകയാണ്. ഏത് നിലയില്‍ നിന്നാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഗര്‍ഭിണികളാരും ഫ്‌ളാറ്റില്‍ താമസക്കാരായില്ലെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ നല്‍കുന്ന വിവരം. പുതിയതായി ആരെങ്കിലും ഫ്‌ളാറ്റിലേക്ക് വന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.