കൊടും ചൂട് ശമിക്കുന്നു; ഉഷ്ണതരം​​ഗ മുന്നറിയിപ്പ് പിൻവലിച്ചു; കള്ളക്കടൽ റെഡ് അലർട്ടും പിൻവലിച്ചു

കൊടും ചൂട് ശമിക്കുന്നു; ഉഷ്ണതരം​​ഗ മുന്നറിയിപ്പ് പിൻവലിച്ചു; കള്ളക്കടൽ റെഡ് അലർട്ടും പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസം. ഉഷ്ണതരം​ഗ മുന്നറിയിപ്പ് പിൻവലിച്ചു. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരും. തിങ്കളാഴ്ച വരെ മുന്നറിയിപ്പ് തുടരും. പാലക്കാട് 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്.

ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഇന്ന് രാത്രി താപനില മുന്നറിയിപ്പും കാലാവസ്ഥ വിദഗ്ധർ നൽകിയിട്ടുണ്ട്. വയനാടും ഇടുക്കിയും ഒഴികെ മറ്റ് 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. വരും ദിവസങ്ങളിൽ വ്യാപകമായി മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇത്തവണ ശക്തമായ മൺസൂൺ‌ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

അതേസമയം, കള്ളകടൽ പ്രതിഭാസം കാരണം കേരള, തമിഴ്നാട് തീരത്ത് പ്രഖ്യാപിച്ച റെഡ് അലർട്ട് ഓറഞ്ച് ആയി കുറച്ചിട്ടുമുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ (05-05-2024) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്‌നാട് തീരത്ത് തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ (05-05-2024) രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെ അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.