ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യന്‍ പുരുഷ-വനിതാ റിലേ ടീമുകള്‍; പുരുഷ ടീമില്‍ മൂന്ന് മലയാളികള്‍

ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യന്‍ പുരുഷ-വനിതാ റിലേ ടീമുകള്‍; പുരുഷ ടീമില്‍ മൂന്ന് മലയാളികള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ-വനിതാ റിലേ ടീമുകള്‍ (4*400) ഒളിമ്പിക്സിന് യോഗ്യത നേടി. ഇരു ടീമുകളും യോഗ്യതാ റൗണ്ടില്‍ രണ്ടാമതായി ഫിനിഷ് ചെയ്തു. മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ് എന്നിവര്‍ പുരുഷ ടീമിലുണ്ട്.

രൂപാല്‍ ചൗധരി, എം.ആര്‍ പൂവമ്മ, ജ്യോതിക ശ്രീ ദണ്ഡി, ശുഭ വെങ്കിടേശന്‍ എന്നിവരടങ്ങിയ വനിതാ സഖ്യം മൂന്ന് മിനിറ്റ് 29.35 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ജമൈക്കന്‍ സഖ്യമാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് മിനിറ്റും 28.54 സെക്കന്‍ഡിലാണ് ഇവര്‍ ഫിനിഷ് ചെയ്തത്.

പിന്നീട് മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മല്‍, ആരോഗ്യ രാജീവ്, അമോജ് ജേക്കബ് എന്നിവരടങ്ങിയ പുരുഷ വിഭാഗം മൂന്ന് മിനിറ്റും 3.23 സെക്കന്‍ഡും എടുത്ത് ഫിനിഷ് ചെയ്തു.

അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ട് മിനിറ്റും 59.95 സെക്കന്‍ഡിലുമായിരുന്നു ഇവരുടെ ഫിനിഷിങ്. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെ പാരിസീലാണ് 2024 ലെ ഒളിമ്പിക്‌സ്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.