ചുഴലിക്കാറ്റിന്റെ പിടിയിലമർന്ന് അമേരിക്ക; ഏപ്രിലിൽ മാത്രം വീശിയത് മുന്നൂറോളം ചുഴലിക്കാറ്റുകൾ‌

ചുഴലിക്കാറ്റിന്റെ പിടിയിലമർന്ന് അമേരിക്ക; ഏപ്രിലിൽ മാത്രം വീശിയത് മുന്നൂറോളം ചുഴലിക്കാറ്റുകൾ‌

വാഷിങ്ടൺ ഡിസി: ചുഴലിക്കാറ്റിന്റെ പിടിയിലമർന്ന് അമേരിക്ക. കഴിഞ്ഞ മാസം മാത്രം അമേരിക്കയുടെ വിവിധ ഭാ​ഗങ്ങളിലായി വീശിയടിച്ചത് ഏകദേശം മുന്നൂറോളം ചുഴലിക്കാറ്റുകളാണ്. ദേശീയ കാലാവസ്ഥാ കന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം 2011 ഏപ്രിലിലാണ് എണ്ണത്തിൽ ഏറ്റവും ഉയർന്ന ചുഴലിക്കാറ്റ് രേഖപ്പെടുത്തിയത്. 757 ചുഴലിക്കാറ്റുകളായിരുന്നു ആ സമയത്ത് വീശിയടിച്ചത്.

നെബ്രാസ്ക, അയോവ, ഒക്ലഹോമ, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പടർന്നുപിടിച്ച ചുഴലിക്കാറ്റ് പലനാശനഷ്ടങ്ങൾക്കും കാരണമായി. മിസിസിപ്പി, അലബാമ, കൻസാസ്, ഒക്ലഹോമ, ടെക്സസ് എന്നിവിടങ്ങളിലാണ് ഏപ്രിലിൽ ഏറ്റവും കൂടുതൽ ചുഴലിക്കാറ്റ് വീശിയത്. പതിവിൽ‌ നിന്ന് വിപരീതമായി ബ്രാസ്കയെയും അയോവയെയും ഇത്തവണ ചുഴലിക്കാറ്റ് ബാധിച്ചു. മെയ് മാസത്തിലും ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് കൂട്ടൽ.

മിഡ്‌വെസ്റ്റ്, ഒഹായോ താഴ്‌വര, മിഡ് - അറ്റ്‌ലാൻ്റിക് എന്നിവിടങ്ങളിലെ പത്തിലധികം ചുഴലിക്കാറ്റുകളോടെയാണ് ഏപ്രിൽ മാസം ആരംഭിച്ചത്. 26, 27, 28, 30 തീയതികളിൽ മാത്രമായി പൊട്ടിപ്പുറപ്പെട്ടത് നൂറിലധികം ചുഴലിക്കാറ്റുകളാണ്. ഏപ്രിൽ‌ മാസത്തിൽ 18 ദിവസങ്ങളിൽ ചുഴലിക്കാറ്റ് റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ചുഴലിക്കാറ്റിൽ കുറഞ്ഞത് ആറ് പേരെങ്കിലും മരിച്ചെന്നും കണക്കുകൾ പറയുന്നു. ഒക്‌ലഹോമയിലെ മൂന്ന് ചുഴലിക്കാറ്റുകൾ നാല് പേരും കൻസസിലും അയോവയിലും ഓരോ മരണം വീതവും രേഖപ്പെടുത്തി.

ഏപ്രിൽ 26 ന് നെബ്രാസ്കയിലെ ഒമാഹയിലെ പ്രാന്തപ്രദേശത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ചുഴലിക്കാറ്റ് കൃഷിയിടങ്ങളിലൂടെയും ജനവാസ മേഖലകളിലേക്കും കിലോമീറ്ററുകളോളം സഞ്ചരിച്ച് വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർത്തു. ഏപ്രിലിൽ മാത്രം 625 ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.