ലോക്‌സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു; എല്ലാ കണ്ണുകളും അമേഠിയിലും റായ്ബറേലിയിലും

ലോക്‌സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു; എല്ലാ കണ്ണുകളും അമേഠിയിലും റായ്ബറേലിയിലും

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. വയനാടിന് പുറമെ റായ്ബറേലിയിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്.

വോട്ടെടുപ്പ് നടക്കുന്ന 49 സീറ്റുകളിലേക്ക് 82 വനിതകൾ ഉൾപ്പെടെ 695 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ നാല് ഘട്ടങ്ങളിലെ പോളിങ് ശതമാനം കുറവായതിനാൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) വോട്ടർമാരോട് കൂടുതൽ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ട പ്രചാരണത്തിൽ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയും തമ്മിൽ കടുത്ത വാക്പോരിന് സാക്ഷ്യം വഹിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിന് മുകളിൽ കോൺഗ്രസ് ബുൾഡോസർ ഓടിക്കും എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അവകാശവാദം വിവാദമായതോടെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുസ്‌ലിംകൾക്ക് ബജറ്റിൻ്റെ 15 ശതമാനം നീക്കിവെക്കുമെന്ന് പ്രധാനമന്ത്രി മോഡിയും മറ്റ് ബിജെപി നേതാക്കളും ആരോപിച്ചു. ഇത് പ്രതിപക്ഷ പാർട്ടികൾ പൂർണ്ണമായും നിരസിച്ചു. 4.26 കോടി സ്ത്രീകളും 5,409 മൂന്നാം ലിംഗക്കാരും ഉൾപ്പെടെ 8.95 കോടിയിലധികം ആളുകൾ ഈ ഘട്ടത്തിലെ വോട്ടർമാരാണ്. വോട്ടെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന് രാജ്യത്തുടനീളമുള്ള 94,732 പോളിങ് സ്റ്റേഷനുകളിലായി 9.47 ലക്ഷം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.