'മാറുന്ന ഓസ്ട്രേലിയൻ സംസ്കാരത്തിൽ ഭാവി തലമുറയെ ക്രിസ്തീയമായി വളർത്താനുള്ള വെല്ലുവിളികൾ'- പെർത്തിൽ ജൂൺ എട്ടിന് സെമിനാർ

'മാറുന്ന ഓസ്ട്രേലിയൻ സംസ്കാരത്തിൽ ഭാവി തലമുറയെ ക്രിസ്തീയമായി വളർത്താനുള്ള വെല്ലുവിളികൾ'- പെർത്തിൽ ജൂൺ എട്ടിന് സെമിനാർ

പെർത്ത്: അതിവേ​ഗം മാറിക്കൊണ്ടിരിക്കുന്ന ഓസ്ട്രേലിയൻ ജീവിത സാഹചര്യത്തിൽ പുതുതലമുറയെ ക്രിസ്തീയമായ രീതീയിൽ വളർത്തുന്നതിനുള്ള വെല്ലുവിളികൾ (ചലഞ്ചസ് ഓഫ് ക്രിസ്റ്റ്യൻ പേരന്റിങ് ഇൻ ചെയ്ഞ്ചിങ് ഓസ്ട്രേലിയൻ കൾച്ചർ) എന്ന വിഷയത്തിൽ ജൂൺ എട്ടിന് പെർത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. സീ ന്യൂസ് ലൈവിന്റെ ആഭിമുഖ്യത്തിൽ പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ പാരിഷ് ഹാളിൽ ജൂൺ എട്ട് ശനിയാഴ്ച വൈകുനേരം 5.30 മുതൽ രാത്രി 7.30 വരെയാണ് സെമിനാർ നടക്കുക.

ഓസ്ട്രേലിയൻ ക്രിസ്റ്റ്യൻ ലോബി (എ.സി.എൽ) സംസ്ഥാന ഡയറക്ടർ പീറ്റർ ആബറ്റ്സ്, ട്രൂ ഐഡന്റിറ്റി ഇന്റർനാഷണൽ സംഘടന സ്ഥാപകൻ ജെയിംസ് പാർക്കർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുക്കും.

സമൂഹത്തിലും വിശിഷ്യ നമ്മുടെ സ്കൂളുകളിലും സ്വാധീനം ചെലുത്തുന്ന ക്രിസ്തീയ വിരുദ്ധ ശക്തികൾ എന്തെല്ലാം, ഓസ്ട്രേലിയയുടെ മഹത്തായ ക്രിസ്തീയ പാരമ്പര്യം ഇന്നത്തെ സാഹചര്യത്തിൽ ഒരു താരതമ്യം, കുടുംബങ്ങളിൽ സുദൃ‍‍‍ഡമായ ഒരു ക്രിസ്തീയ വ്യക്തിത്വം എങ്ങനെ കൈവരിക്കാനാകും - തുടങ്ങിയ വിഷയങ്ങളിൽ പീറ്റർ ആബറ്റ്സ് വിശദമായി സംസാരിക്കും. ജെൻഡർ ഐഡിയോളജിയുടെ യഥാർത്ഥ അപകടം എന്താണ്, കുട്ടികൾ പ്രശ്നങ്ങളിലേക്ക് എങ്ങനെയെല്ലാം സ്വാധീനിക്കപ്പെടുന്നു, മാതാപിതാക്കൾ സ്വീകരിക്കേണ്ട പ്രായോ​ഗിക നടപടികൾ, സ്വവർ​ഗ വിവാഹ നിയമത്തിന്റെ സ്വാധീനം തുടങ്ങിയ വിഷയങ്ങൾ ജെയിംസ് പാർക്കറുടെ ക്ലാസിൽ ഉൾപ്പെടും.

അടുത്ത തലമുറയെ ഓസ്ട്രേലിയയിൽ ക്രിസ്തീയ വിശ്വാസത്തിൽ വളർത്തികൊണ്ടു വരുന്നതിന് തടസമാകാനിടയുള്ള നിലവിലെ നിയമങ്ങൾ ഏതെല്ലാമാണ്, കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇത്തരത്തിലുള്ള ഏതെല്ലാം നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്നു, ക്രിസ്തീയ വിശ്വാസത്തിന് തടസമാകുന്ന നിയമങ്ങൾ ഏതൊക്കെയാണ്, യൂറോപ്പ്യൻ ക്രിസ്തീയ സംസ്കാരത്തെ ഓസ്ട്രേലിയയുടെ മണ്ണിൽ നിന്നും അപ്രത്യക്ഷമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും സെമിനാറിൽ ചർച്ച ചെയ്യും. മാതാപിതാക്കൾക്കും യുവജനങ്ങൾക്കും സെമിനാറിൽ പങ്കെടുക്കാം.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.