മെൽബൺ: സംസ്ഥാനത്തെ അതിക്രമ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ വിക്ടോറിയൻ സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമ നിർമ്മാണം പ്രതിഷേധത്തിന് വകവെയ്ക്കുന്നു. 14 വയസിന് മുകളിലുള്ള കുട്ടികൾ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്താൽ മുതിർന്നവർക്ക് സമാനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുന്ന 'അഡൽട്ട് ടൈം ഫോർ വയലന്റ് ക്രൈം' എന്ന നിയമത്തെയാണ് പ്രതിപക്ഷം ശക്തമായി വിമർശിക്കുന്നത്.
നിലവിൽ കുട്ടി കുറ്റവാളികൾക്ക് ലഭിക്കുന്ന പരമാവധി ശിക്ഷ മൂന്ന് വർഷത്തെ തടവാണ്. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ അക്രമ സ്വഭാവമുള്ള കുറ്റകൃത്യങ്ങൾക്ക് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
പ്രീമിയർ ജസീന്ത അലൻ്റെ പ്രഖ്യാപനം അനുസരിച്ച് വർഷാവസാനത്തിന് മുമ്പ് തന്നെ ഈ ബില്ല് പാർലമെൻ്റിൽ അവതരിപ്പിക്കും. 2026 മുതൽ നിയമം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സർക്കാരിൻ്റെ ഈ നിയമ പരിഷ്കരണത്തെ 'ക്വീൻസ്‌ലാൻഡിലെ നിയമങ്ങളുടെ വെള്ളം ചേർത്ത പതിപ്പ്' എന്ന് വിക്ടോറിയൻ പ്രതിപക്ഷ നേതാവ് ബ്രാഡ് വിശേഷിപ്പിച്ചു. നിയമം തിരക്കിട്ട് നടപ്പിലാക്കാനുള്ള സർക്കാരിൻ്റെ നീക്കത്തെയും അദേഹം രൂക്ഷമായി വിമർശിച്ചു.
മാനസികാരോഗ്യ വിദഗ്ധരും മനുഷ്യാവകാശ പ്രവർത്തകരും അടക്കം നിരവധി പേർ ഈ നിയമത്തിനെതിരെ രംഗത്തെത്തിയ സാഹചര്യത്തിൽ ബില്ലിൻ്റെ പാർലമെൻ്റ് ചർച്ചകൾ കൂടുതൽ ശ്രദ്ധ നേടുമെന്ന് ഉറപ്പാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.