തൃശൂര്‍: പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതി പ്രസവിച്ചു. മലപ്പുറം തിരുനാവായ സ്വദേശിനി 27 വയസുള്ള യുവതിയാണ് ബസില്‍വച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
തൃശൂരില്‍ നിന്നും തൊട്ടിപ്പാലം വരെ പോകുന്ന കെഎസ്ആര്‍ടിസി ബസിലാണ് യുവതിയും ഭര്‍ത്താവും സഞ്ചരിച്ചിരുന്നത്. ബസ് പേരാമംഗലം പിന്നിട്ടതോടെ യുവതിക്ക് കടുത്ത വേദന അനുഭവപ്പെട്ടു. ഇതോടെ ബസ് തിരിച്ച് അമല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് എത്തിക്കുകയായിരുന്നു.
എന്നാല്‍ ഈ സമയത്തിനുള്ളില്‍ തന്നെ പ്രസവത്തിന്റെ പകുതി ഘട്ടത്തിലേക്ക് എത്തിയിരുന്നു. ഉടന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും ചേര്‍ന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷം ബസിനുള്ളില്‍വച്ച് തന്നെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു. തൊട്ട് പിന്നാലെ തന്നെ അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബസ് ജീവനക്കാരുടെയും അമല ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുടെയും സമയോചിത ഇടപെടലാണ് ബസില്‍ ആണെങ്കിലും യുവതിക്ക് സുഖപ്രസവത്തിന് വഴിയൊരുക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.