തിരുവനന്തപുരം: ആകാംക്ഷയുടെ മുള്‍മുനയില്‍ വോട്ടെണ്ണലിന് മുന്നോടിയായി സ്‌ട്രോങ് റൂമുകള്‍ തുറന്നു. വോട്ടെണ്ണല്‍ നടപടികളുടെ ആദ്യ പടിയായി തിരുവനന്തപുരത്തും എറണാകുളത്തും സ്‌ട്രോങ് റൂമുകള്‍ തുറന്നു. തിരുവനന്തപുരത്ത് സര്‍വോദയ സ്‌കൂളിലും എറണാകുളത്ത് മഹാരാജാസ് കോളജിലുമാണ് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചത്.
രാവിലെ ആറോടെയാണ് സ്‌ട്രോങ് റൂമുകള്‍ തുറന്ന് തുടങ്ങിയത്. രാവിലെ എട്ടോടെയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് വോട്ടിങ് മെഷീനുകള്‍ മാറ്റുക.
രാവിലെ എട്ടിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളില്‍ വോട്ടെണ്ണി തുടങ്ങും. ആദ്യം എണ്ണുക തപാല്‍ വോട്ടാണ്. ഒന്‍പതോടെ ആദ്യ ഫലസൂചന കിട്ടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. പതിനൊന്നോടെ വിജയി ആരെന്ന് അന്തിമ തീര്‍പ്പാകും. ലോക്‌സഭയിലേക്ക് ആരെന്നറിയാന്‍ 39 ദിവസത്തെ നീണ്ട കാത്തിരിപ്പിനാണ് ഇന്ന് വിരാമം ആകുന്നത്.
സുരക്ഷിതവും സുതാര്യവുമായി വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തപാല്‍ വോട്ടുകള്‍ എണ്ണുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും അദേഹം പറഞ്ഞു. ഭൂരിഭാഗം സര്‍വേകളും യു.ഡി.എഫിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും എല്‍.ഡി.എഫിന് നാല് സീറ്റുവരെ കിട്ടാന്‍ സാധ്യതയുണ്ടെന്നും എക്സിറ്റ് പോളുകള്‍ പറയുന്നു.
എന്നാല്‍ എക്സിറ്റ് പോള്‍ ഫലത്തെ തള്ളിയ എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍, മികച്ച വിജയം നേടാനാവുമെന്ന് ആവര്‍ത്തിച്ചു. തിരുവനന്തപുരത്തും തൃശൂരും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും വോട്ടര്‍ ഹെല്‍പ്ലൈന്‍ ആപ്പിലും തത്സമയം ഫലമറിയാം. ഇലക്ഷന്‍ കമ്മീഷന്റെ എന്‍കോര്‍ സോഫ്റ്റ്‌വെറില്‍ നിന്ന് തിരഞ്ഞെടുപ്പുഫലം https://results.eci.gov.in എന്ന വെബ്സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക.
സംസ്ഥാനത്തെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ ലിസ്റ്റ് ചുവടെ:
1. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്-തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍
2. തങ്കശേരി സെന്റ്.അലോഷ്യസ് എച്ച്എസ്എസ്-കൊല്ലം മണ്ഡലം
3. ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയം-പത്തനംതിട്ട മണ്ഡലം
4. മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ്-മാവേലിക്കര മണ്ഡലം
5. ആലപ്പുഴ സെന്റ് ജോസഫ് കോളജ്, സെന്റ് ജോസഫ് എച്ച്എസ്എസ്-ആലപ്പുഴ മണ്ഡലം
6. ഗവ. കോളജ് നാട്ടകം-കോട്ടയം മണ്ഡലം
7. പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍-ഇടുക്കി മണ്ഡലം
8. കളമശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, തൃക്കാക്കര സെന്റ് ജോസഫ് എച്ച്എസ്എസ്-എറണാകുളം മണ്ഡലം
9. ആലുവ യുസി കോളേജ്-ചാലക്കുടി മണ്ഡലം
10. തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ്-തൃശൂര്‍ മണ്ഡലം
11. പാലക്കാട് ഗവ. വിക്ടോറിയ കോളജ്-ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങള്‍
12. തെക്കുമുറി എസ്എസ്എം പോളിടെക്‌നിക്-പൊന്നാനി മണ്ഡലം
13. ഗവ.കോളജ് മുണ്ടുപറമ്പ്-മലപ്പുറം മണ്ഡലം
14. വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്ലാം കോപ്ലക്‌സ്-കോഴിക്കോട്, വടകര മണ്ഡലങ്ങള്‍
15. മുട്ടില്‍ ഡബ്ല്യുഎംഒ കോളജ്-വയനാട് മണ്ഡലം
16. കൊരങ്ങാട് അല്‍ഫോണ്‍സ് സീനിയര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍-വയനാട് മണ്ഡലം
17. ചുങ്കത്തറ മാര്‍ത്തോമ കോളജ് -വയനാട് മണ്ഡലം
18. ചുങ്കത്തറ മാര്‍ത്തോമ എച്ച്എസ്എസ്-വയനാട് മണ്ഡലം
19. ചാല ഗോവിന്ദഗിരി ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-കണ്ണൂര്‍ മണ്ഡലം
20. പെരിയ കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി-കാസര്‍കോട് മണ്ഡലം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.