യുപിയില്‍ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ വീട്ടു തടങ്കലിലാക്കി: ആരോപണവുമായി അഖിലേഷ് യാദവ്

യുപിയില്‍ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ വീട്ടു തടങ്കലിലാക്കി: ആരോപണവുമായി അഖിലേഷ് യാദവ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ വീട്ടു തടങ്കലിലാക്കിയെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.

പൊലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ വോട്ടെണ്ണലില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിധം വീട്ടു തടങ്കലിലാക്കി എന്നാണ് അഖിലേഷ് ആരോപിച്ചത്. കസ്റ്റഡിയിലെടുത്തവരെ ഉടന്‍ മോചിപ്പിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.

കനൗജ്, മിര്‍സാപൂര്‍, അലിഗഡ്, ഒഴികെയുള്ള ജില്ലകളിലെ ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കി എന്നാണ് അഖിലേഷ് ആരോപിച്ചത്.

സുപ്രീം കോടതിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും പൊലീസ് മേധാവിയെയും ടാഗ് ചെയ്താണ് അഖിലേഷ് യാദവിന്റെ പോസ്റ്റ്. എല്ലാ പാര്‍ട്ടികളും സമാധാനപരമായി പ്രവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും പൊതുജന രോഷത്തിന് ഇടയാക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്നും അഖിലേഷ് ആവശ്യപ്പെട്ടു.

പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന ഓഫീസര്‍മാരെ മാറ്റി സമാധാനപരമായ അന്തരീക്ഷത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം മഹാത്മാഗാന്ധിയുടെ 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന ആഹ്വാനവും നടത്തുകയുണ്ടായി.

അതേസമയം വോട്ടെണ്ണല്‍ നടക്കാനിരിക്കെ അസ്വസ്ഥതയുണ്ടാക്കാനാണ് അഖിലേഷ് ശ്രമിക്കുന്നതെന്നും കര്‍ശന നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.