തൃശൂരില്‍ സുരേഷ് ഗോപിയുടെ ലീഡ് പതിനായിരത്തിലേക്ക്; കെ. മുരളീധരന്‍ മൂന്നാമത്

 തൃശൂരില്‍ സുരേഷ് ഗോപിയുടെ ലീഡ് പതിനായിരത്തിലേക്ക്; കെ. മുരളീധരന്‍ മൂന്നാമത്

തൃശൂര്‍: വോട്ടെണ്ണല്‍ പുരോഗമിക്കവെ തൃശൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മുന്നില്‍. 10141 വോട്ടിന്റെ ലീഡാണ് സുരേഷ് ഗോപിക്കുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുനില്‍ കുമാറാണ് രണ്ടാം സ്ഥാനത്. യുഡിഎഫ് സ്ഥാനാത്ഥി കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്.

സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടന്ന മണ്ഡലമാണ് തൃശൂര്‍. അതിനിടെ പോളിംഗ് ശതമാനം കുറഞ്ഞത് മൂന്ന് മുന്നണികളെയും നിരാശപ്പെടുത്തി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 4.96 ശതമാനം വോട്ടിങിന്റെ ഇടിവാണ് പോളിങ്ങില്‍ ഉണ്ടായത്. 2019 ല്‍ 77.86 ശതമാനം ആയിരുന്നു പോളിങ്. ഇത്തവണ 72.90 ശതമാനം ആയാണ് ഇടിഞ്ഞത്. ഇതോടെ മണ്ഡലത്തിന്റെ അവസ്ഥ പ്രവചനാതീതമായി.

ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ തൃശൂരില്‍ വി.എസ് സുനില്‍ കുമാറായിരുന്നു മുന്നില്‍. പോസ്റ്റല്‍ വോട്ടിലും സുനില്‍ കുമാറായിരുന്നു ലീഡ് ചെയ്തത്. കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമായ തൃശൂരില്‍ ഇത്തവണ എന്‍ഡിഎ വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍.

2019 ല്‍ 39.84 ശതമാനത്തോടെ യുഡിഎഫിന്റെ ടി.എന്‍ പ്രതാപനായിരുന്നു തൃശൂരില്‍ വിജയിച്ചത്. 4,15,089 വോട്ടാണ് പ്രതാപന്‍ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഐയിലെ രാജാജി മാത്യു തോമസിന് 30.85 ശതമാനം വോട്ട് വിഹിതവും 3,21,456 വോട്ടുകളും നേടാനായി. മൂന്നാമതെത്തിയ സുരേഷ് ഗോപിക്ക് 2,93,822 വോട്ടുകളാണ് ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.