മുരളീധരന്‍ ഏത് പദവിക്കും യോഗ്യന്‍; കെപിസിസി അധ്യക്ഷ സ്ഥാനം നല്‍കാനും തയ്യാറെന്ന് കെ. സുധാകരന്‍

മുരളീധരന്‍ ഏത് പദവിക്കും യോഗ്യന്‍; കെപിസിസി അധ്യക്ഷ സ്ഥാനം നല്‍കാനും തയ്യാറെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: കെ. മുരളീധരന് കെപിസിസി അധ്യക്ഷ സ്ഥാനവും നല്‍കാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഹൈക്കമാന്റ് സമ്മതിച്ചാല്‍ മുരളീധരനെ വയനാട്ടില്‍ മത്സരിപ്പിക്കുന്നതിലും തടസമൊന്നുമില്ല. ഏത് പദവിക്കും അദേഹം യോഗ്യനാണെന്നും കെ. സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

'വയനാട്ടില്‍ മുരളീധരനെ മത്സരിപ്പിക്കാന്‍ തടസമൊന്നുമില്ല. പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടത്. എവിടെയും മത്സരിപ്പിക്കാന്‍ അദേഹം യോഗ്യനാണ്. രാഹുല്‍ ഗാന്ധിയുടെ തീരുമാനം വരാതെ വയനാടിനെക്കുറിച്ച് ആലോചിക്കാന്‍ പറ്റില്ല'- സുധാകരന്‍ പറഞ്ഞു.

ഏത് പ്രശ്നത്തെയും അഭിമുഖീകരിക്കാന്‍ കഴിയുന്ന സാഹചര്യം ഇന്ന് കോണ്‍ഗ്രസിലുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ പാര്‍ട്ടിയാണ് തീരുമാനിക്കുക. കെ. സുധാകരന് ഒറ്റയ്ക്ക് തീരുമാനിക്കാന്‍ പറ്റില്ല.

രമ്യ ഹരിദാസന്റെ പരാജയത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാത്തവര്‍ കോണ്‍ഗ്രസില്‍ ഉണ്ടാവില്ല. തൃശൂരിലെ പരാജയത്തില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ നടപടിയുണ്ടാവുമെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.

ഏത് പോസ്റ്റിനും യോഗ്യനാണ് കെ. മുരളീധരന്‍. വേണ്ടി വന്നാല്‍ കെപിസിസി. പ്രസിഡന്റ് സ്ഥാനവും കൊടുക്കും. അതില്‍ ഒരു തര്‍ക്കവുമില്ല. അദേഹത്തിന് കെപിസിസി പ്രസിഡന്റ് ആയിക്കൂടെ? നേരത്തെ ആയിട്ടില്ലേയെന്നും സുധാകരന്‍ ചോദിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.