കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിലുണ്ടായ കനത്ത തിരിച്ചടിയുടെ പ്രാഥമിക വിലയിരുത്തലില്‍ സിപിഎം വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് മാണി വിഭാഗം.
മാത്രമല്ല, കോട്ടയത്തെ തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വവും പാരാജയത്തിന് കാരണമായെന്നാണ് കേരള കോണ്‍ഗ്രസ്-എമ്മിന്റെ പ്രാഥമിക നിഗമനം. തുഷാര്‍ എസ്എന്‍ഡിപി വോട്ടുകള്‍ കൂടുതലായി പിടിച്ചു.
ഏറ്റുമാനൂരില്‍ നിയോജക മണ്ഡലത്തില്‍ വോട്ടു കുറയുന്നത് തടയാന്‍ മന്ത്രി വി.എന്‍ വാസവനും കഴിഞ്ഞില്ല. അദേഹം ഏറ്റുമാനൂരില്‍ പ്രചരണത്തിന് ഇറങ്ങിയില്ല.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്നതിനാല്‍ പലപ്പോഴും കോട്ടയത്ത് കേന്ദ്രീകരിക്കാന്‍ വാസവന് സാധിച്ചില്ലെന്നും കോട്ടയത്തുണ്ടായിരുന്ന നേതാക്കള്‍ക്ക് വോട്ടു ചോര്‍ച്ച തടയാന്‍ കഴിഞ്ഞില്ലെന്നും കേരള കോണ്‍ഗ്രസ് പറയുന്നു.
ഇന്ത്യ മുന്നണി അധികാരത്തില്‍ വരുമെന്ന തോന്നലും വികാരവും യുഡിഎഫിന് ഗുണമായെന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ വിലയിരുത്തല്‍.
നിലവില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അംഗമില്ലാതിരിക്കുന്നത് കേരള കോണ്‍ഗ്രസിനെ വലച്ചിട്ടുണ്ട്. എല്‍ഡിഎഫില്‍ ഒഴിവ് വരുന്ന രണ്ട് രാജ്യ സഭ സീറ്റുകളില്‍ ഒന്നു വേണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും പാര്‍ട്ടി യോഗം തീരുമാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.