അങ്കമാലിയില്‍ വീടിന് തീപിടിച്ചു; മാതാപിതാക്കളും രണ്ട് കുഞ്ഞുങ്ങളും വെന്തുമരിച്ചു

 അങ്കമാലിയില്‍ വീടിന് തീപിടിച്ചു; മാതാപിതാക്കളും രണ്ട് കുഞ്ഞുങ്ങളും വെന്തുമരിച്ചു

കൊച്ചി: വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. എറണാകുളം അങ്കമാലിയിലാണ് സംഭവം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിലാണ് സംഭവം. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിന്‍, ജോസ്ന എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ മുകള്‍ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. സംഭവത്തില്‍ മറ്റ് വിശദ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന്റെ മുകളിലെ നിലയില്‍ തീ കണ്ടത്. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീ പിടിച്ചത്. ആ മുറി മാത്രമാണ് കത്തി നശിച്ചതും. ഇതിലാണ് കുടുംബാംഗങ്ങള്‍ ഉറങ്ങിയിരുന്നത്. അതേസമയം, ഷോര്‍ട് സര്‍ക്യൂട്ട് സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും.

മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. അതേസമയം കുടുംബത്തിന് സാമ്പത്തിക പ്രശ്‌നം ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.