യു.എസ്.എ-അയര്‍ലാന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചു; സൂപ്പര്‍-8 കാണാതെ പാകിസ്ഥാന്‍ പുറത്ത്

യു.എസ്.എ-അയര്‍ലാന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചു; സൂപ്പര്‍-8 കാണാതെ പാകിസ്ഥാന്‍ പുറത്ത്

ഫ്ളോറിഡ: ശ്രീലങ്കക്കും ന്യൂസിലാന്‍ഡിനും പിന്നാലെ ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍-8 കാണാതെ പാകിസ്ഥാനും പുറത്ത്. ഫ്ളോറിഡയില്‍ നടക്കേണ്ടിയിരുന്ന യു.എസ്.എ-അയര്‍ലാന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് പാകിസ്ഥാന്റെ വഴിയടഞ്ഞത്.

ഇതോടെ അഞ്ച് പോയന്റുമായി ഇന്ത്യക്ക് പിന്നാലെ ഗ്രൂപ്പ് എ യില്‍ നിന്ന് യു.എസ്.എയും സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്ക സൂപ്പര്‍ എട്ടിലെത്തുന്നത്. അരങ്ങേറ്റ ലോകകപ്പില്‍ തന്നെ സൂപ്പര്‍ എട്ടില്‍ എത്തുകയെന്ന അപൂര്‍വ നേട്ടമാണ് അമേരിക്ക സ്വന്തമാക്കിയത് .

കളിച്ച മൂന്ന് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യയും ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ എട്ട് ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ അയര്‍ലന്‍ഡിനെതിരായ അവസാന മത്സരം വിജയിച്ചാല്‍ പോലും പാകിസ്ഥാന് മുന്നേറാനാവില്ല. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ബാബര്‍ അസമിനും സംഘത്തിനും ഒരു വിജയം മാത്രമാണുള്ളത്.ഗ്രൂപ്പ് എയില്‍ അയര്‍ലന്‍ഡ്, കാനഡ ടീമുകളും പുറത്തായി. അമേരിക്ക സൂപ്പര്‍ എട്ട് ഉറപ്പിച്ചതോടെ ട്വന്റി 20 ലോകകപ്പിന്റെ രണ്ടാം റൗണ്ട് ഉറപ്പിക്കുന്ന ടീമുകളുടെ എണ്ണം ഏഴായി. ഇനിയൊരു ടീമിന് മാത്രമാണ് അവസരമുള്ളത്.

ഈ സ്ഥാനത്തിയായി നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്, സ്‌കോട്ട്ലാന്‍ഡ്, ബംഗ്ലാദേശ്, നെതര്‍ലാന്‍ഡ് ടീമുകളാണ് മത്സരിക്കുന്നത്. പ്രമുഖ ടീമുകളുടെ അട്ടിമറികൊണ്ട് ശ്രദ്ധേയമായിരുന്നു ഈ ലോകകപ്പ്. നേരത്തെ ന്യൂസിലാന്‍ഡ് അഫ്ഗാനോടും വെസ്റ്റിന്‍ഡീസിനോടും തോറ്റതോടെ പുറത്തായിരുന്നു. രണ്ട് തോല്‍വി നേരിട്ട മുന്‍ ചാമ്പ്യന്‍മാരായ ലങ്കയും നേരത്തെ പുറത്തായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.