ഇത് ഒളിച്ചുവച്ച മാണിക്യം! സക്ലേഷ്പൂര്‍ എന്ന ഭൂമിയിലെ പറുദീസ

ഇത് ഒളിച്ചുവച്ച മാണിക്യം! സക്ലേഷ്പൂര്‍ എന്ന ഭൂമിയിലെ പറുദീസ

പല ടൂറിസം കേന്ദ്രങ്ങളും കണ്ടുമടുത്തവരാണോ നിങ്ങള്‍. എങ്കില്‍ ഒട്ടും വൈകിക്കണ്ട നിങ്ങള്‍ക്ക് പറ്റിയ ഒരു സ്പോട്ടിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. നിങ്ങള്‍ മൈസൂരുവും കൂര്‍ഗും ചിക്കമംഗളൂരുവും കുടജാദ്രിയും കണ്ടവര്‍ ആണെങ്കില്‍ കര്‍ണാടകയില്‍ ഏകദേശ ഇടങ്ങള്‍ നിങ്ങള്‍ കണ്ടുകഴിഞ്ഞെന്ന് ചിലരെങ്കിലും പറഞ്ഞേക്കും.

എന്നാല്‍ അതൊരിക്കലും വിശ്വസിക്കരുത്, കര്‍ണാടകയില്‍ നിങ്ങള്‍ക്ക് കാണാന്‍ ഇനിയും എത്രയോ ഇടങ്ങള്‍ ബാക്കിയുണ്ട്. അതില്‍ മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്ന ഒരു സ്ഥലമാണ് സക്ലേഷ്പൂര്‍. പലരും ഈ പേര് പോലും ആദ്യമായി കേള്‍ക്കുകയായിരിക്കും എന്നുറപ്പാണ്. എന്നാല്‍ കര്‍ണാടകയില്‍ അധികമാരും കയറാത്ത ഒരു മാണിക്യം എന്ന് വേണമെങ്കില്‍ നമുക്ക് ഈ പ്രദേശത്തെ വിശേഷിപ്പിക്കാം.

കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ഒരു പട്ടണമാണ് ഇത്. മൂടല്‍മഞ്ഞ് നിറഞ്ഞ മലനിരകളും ഇടതൂര്‍ന്ന വനങ്ങളും മുതല്‍ ധാരാളമായി കാണാന്‍ കഴിയുന്ന കാപ്പിത്തോട്ടങ്ങളും ഈ സ്ഥലത്തെ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളാണ്. മണ്‍സൂണില്‍ ഇവിടേക്കുള്ള യാത്ര ഒരു അവിസ്മരണീയ അനുഭവം തന്നെ സമ്മാനിക്കുമെന്ന് ഉറപ്പാണ്.

അയ്യപ്പ സ്വാമി ക്ഷേത്രം, ശ്രീ സകലേശ്വര്‍ സ്വാമി ക്ഷേത്രംഷെട്ടിഹള്ളി റോസറി ചര്‍ച്ച് എന്നിവ ഈ പ്രദേശത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ചിലതാണ്. ഇവയാവട്ടെ ടൂറിസം കേന്ദ്രങ്ങളും കൂടിയാണ്. കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ ആസ്വദിക്കാനും പ്രകൃതിഭംഗി അറിഞ്ഞുകൊണ്ട് അല്‍പ്പസമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക്, സകലേഷ്പൂരിലെ സാധ്യതകള്‍ അനന്തമാണ്.

മൂര്‍ക്കണ്ണു ഗുഡ്ഡ, ഹദ്ലു വെള്ളച്ചാട്ടം, മഗജഹള്ളി വെള്ളച്ചാട്ടം എന്നിങ്ങനെ അതിശയിപ്പിക്കുന്ന നിരവധി വെള്ളച്ചാട്ടങ്ങള്‍ ഈ പ്രദേശത്ത് ഉണ്ടെന്നതാണ് പ്രത്യേകത. ഇവിടെ ട്രെക്കിംഗിനും അവസരം ഒരുക്കിയിട്ടുണ്ട്. പാണ്ഡവര്‍ ഗുഡ്ഡ, അഗനി ഗുഡ്ഡ ഹില്‍ എന്നിങ്ങനെ ഇവിടുത്തെ ട്രെക്കിംഗ് സാധ്യതകള്‍ അനവധിയാണ്. ഇതിന് പുറമെ ഇവിടുത്തെ കാപ്പിത്തോട്ടങ്ങള്‍ സന്ദര്‍ശിക്കാനും അവസരമുണ്ട്. റക്സിഡി എസ്റ്റേറ്റ് തന്നെയാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളില്‍ ഒന്ന്. ഇവിടെ കര്‍ണാടകയിലെ കാപ്പി തോട്ടങ്ങളുടെ പരിച്ഛേദം നേരിട്ട് കണ്ടറിയാം എന്നതാണ് ഏറ്റവും വലിയ കാര്യം.


ഇനി ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നായ, നിങ്ങള്‍ വിട്ടുപോവാന്‍ പാടില്ലാത്ത കാഴ്ചകളില്‍ ഒന്നിനെ കുറിച്ച് പറയാം. 1792ല്‍ ടിപ്പു സുല്‍ത്താന്‍ പണികഴിപ്പിച്ച ഈ മനോഹരമായ കോട്ട സകലേഷ്പൂരിലെ ഏറ്റവും തിരക്കേറിയ ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നാണ്. നിരവധി തുരങ്കങ്ങള്‍, അറകള്‍ എന്നിവ ഒക്കെയുള്ള കോട്ട കാഴ്ചയുടെ വിസ്മയം ഒരുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.