ഡെപ്യൂട്ടി സ്പീക്കര്‍ പദവി നിഷേധിച്ചാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പ്രതിപക്ഷം

ഡെപ്യൂട്ടി സ്പീക്കര്‍ പദവി നിഷേധിച്ചാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പ്രതിപക്ഷം

ന്യൂഡല്‍ഹി: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയില്ലെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കും.

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 ന് ആരംഭിച്ച് ജൂലൈ മൂന്നിന് അവസാനിക്കും. ഒമ്പത് ദിവസത്തെ പ്രത്യേക സമ്മേളനത്തില്‍ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ജൂണ്‍ 26 ന് ആരംഭിക്കും. ബിജെപിയുടെ ഓം ബിര്‍ളയായിരുന്നു പതിനേഴാം ലോക്സഭയിലെ സ്പീക്കര്‍. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.

ഇന്ത്യ ബ്ലോക്ക് 233 സീറ്റുകളില്‍ വിജയിച്ചതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും ശക്തി പ്രാപിച്ചു. എന്‍ഡിഎക്ക് തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞുവെങ്കിലും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നിവയുള്‍പ്പെടെ ഹിന്ദി ഹൃദയ ഭൂമിയില്‍ കാര്യമായ നഷ്ടം നേരിട്ടു.

പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്പീക്കറുടെ അധികാരം വീണ്ടും ചര്‍ച്ചയാവുകയാണ്. ലോക്സഭയിലെ നിയമ നിര്‍മ്മാണ പ്രക്രിയയില്‍ ഭരണ കക്ഷിയുടെയോ സഖ്യത്തിന്റെയോ ശക്തിയുടെയും നിയന്ത്രണത്തിന്റെയും പ്രതീകമായാണ് സ്പീക്കര്‍ സ്ഥാനം കാണുന്നത്. സ്പീക്കറിനൊപ്പം ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കാനും ഭരണഘടന വ്യവസ്ഥ ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.