കാക്കനാട് ഫ്‌ളാറ്റില്‍ 350 പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും; കുടിവെള്ളത്തില്‍ ബാക്ടീരിയയെന്ന് സംശയം

കാക്കനാട് ഫ്‌ളാറ്റില്‍ 350 പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും; കുടിവെള്ളത്തില്‍ ബാക്ടീരിയയെന്ന് സംശയം

കൊച്ചി: കാക്കനാട്ടെ ഡിഎല്‍എഫ് ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് കൂട്ടത്തോടെ ഛര്‍ദിയും വയറിളക്കവും. 350 പേര്‍ ചികിത്സ തേടി. കഴിഞ്ഞാഴ്ച മുതലാണ് ഫ്‌ളാറ്റിറ്റില്‍ പ്രശ്നം തുടങ്ങിയത്.

കുടിവെള്ളത്തില്‍ ബാക്ടീരിയ സാന്നിധ്യമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ വകുപ്പ് ജലസാമ്പിളുകള്‍ ശേഖരിച്ചു. അഞ്ച് ടവറുകളിലായി 1268 ഫ്‌ളാറ്റില്‍ 5000 ത്തിന് മുകളില്‍ ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്.

ചികിത്സയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. അഞ്ച് വയസില്‍ താഴെയുള്ള 25 ലധികം കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും പിടിപ്പെട്ടിട്ടുണ്ട്. ഫ്‌ളാറ്റില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. വെള്ളത്തില്‍ ബാക്ടീരിയ സാന്നിധ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ഫ്‌ളാറ്റിലെ കിണറുകള്‍, മഴവെള്ളം, ബോര്‍വെല്‍, മുനിസിപ്പല്‍ ലൈന്‍ തുടങ്ങിയവയാണ് ഫ്‌ളാറ്റിലെ പ്രധാന ജല സ്രോതസുകള്‍. ഇവയില്‍ ഏതില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് കണ്ടെത്തേണ്ടത്.

നിലവില്‍ ഈ സ്രോതസുകള്‍ എല്ലാം അടച്ച് ടാങ്കര്‍ വഴി വെള്ളം എത്തിച്ചാണ് ഫ്‌ളാറ്റിലെ ജല ഉപയോഗം നടത്തുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളും ക്ലോറിനേഷന്‍ അടക്കമുള്ള നടപടികളും ഉണ്ടാകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.