കളക്ഷന്‍ വരുമാനം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിക്കല്‍: മഞ്ഞുമ്മല്‍ ബോയ്‌സ് ഉള്‍പ്പെടെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കാന്‍ ഇ.ഡി

കളക്ഷന്‍ വരുമാനം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിക്കല്‍: മഞ്ഞുമ്മല്‍ ബോയ്‌സ് ഉള്‍പ്പെടെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കാന്‍ ഇ.ഡി

കൊച്ചി: സിനിമയുടെ ടിക്കറ്റ് കളക്ഷന്‍ വരുമാനം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച കേസില്‍ 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ നിര്‍മാതാക്കളുടെയും വിതരണക്കാരന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിനായുള്ള നിയമോപദേശം ഇ.ഡി തേടി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ പ്രദര്‍ശന വിജയം നേടിയ മുഴുവന്‍ സിനിമകളുടെയും സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കാനാണ് ഇ.ഡിയുടെ നീക്കം. സിനിമകളുടെ നിര്‍മാണ ചിലവ് സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ ലാഭ വിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (പിഎംഎല്‍എ) ഇ.ഡിയുടെ കേസിന് അവസരം ഒരുക്കിയത്. കേരളത്തിലെ തിയറ്റര്‍ മേഖലയില്‍ കള്ളപ്പണ ലോബി നടത്തുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ രണ്ട് സിനിമാ നിര്‍മാതാക്കള്‍ ഇ.ഡിക്കു കൈമാറിയ സാഹചര്യത്തില്‍ ഇത് സംബന്ധിച്ചു കൂടുതല്‍ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.