ശൗര്യ പരീക്ഷണം വിജയം

ശൗര്യ പരീക്ഷണം വിജയം

 ബാലസോർ(ഒഡീഷ ): ആണവശേഷിയുള്ള ശൗര്യ ബാലിസ്റ്റിക് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു .എപിജെ അബ്ദുൽ കലാം ദ്വീപിലെ വിക്ഷേപണത്തറയിൽ നിന്ന് ഒക്ടോബർ 3 ശനിയാഴ്ച ഉച്ചയ്ക്ക് ആയിരം കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ ഉള്ള ലക്ഷ്യം തകർത്തായിരുന്നു പരീക്ഷണം. പത്ത് മീറ്റർ നീളവും 74 സെൻറീമീറ്റർ വ്യാസവും 6.22 ഭാരവുമുള്ള ഭൂതല-ഭൂതല ഹൈപ്പർസോണിക് മിസൈൽ ആയ ശൗര്യയ്ക്ക് 200 കിലോഗ്രാം മുതൽ 1000 കിലോഗ്രാം വരെ പേ ലോഡുകൾ വഹിക്കുവാൻ ശേഷിയുണ്ട് ലോകത്തിലെ മികച്ച പത്ത് മിസൈലുകളിൽഒന്നായാണ് ശൗര്യരയെ ഡി ആർ ടി ഒ വിലയിരുത്തുന്നത് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.