ഹൈഡ്ര: ഗ്രീക്ക് ദ്വീപായ ഹൈഡ്രയിൽ കാട്ടുതീ പടർന്നതിന് പിന്നാലെ 13 പേർ അറസ്റ്റിൽ. ബോട്ടിൽ നിന്നും തൊടുത്തു വിട്ട പടക്കങ്ങൾ പൊട്ടിത്തെറിച്ചാണ് ഒരു പ്രദേശം മുഴുവൻ അഗ്നിക്കിരയായത്. വെള്ളിയാഴ്ച തുടങ്ങിയ തീപിടിത്തത്തിൽ ദ്വീപിലെ ഏക പൈൻ വനം പൂർണമായും നശിച്ചു. വളരെയധികം ബുദ്ധിമുട്ടിയാണ് അഗ്നിശമനസേന കാട്ടുതീ നിയന്ത്രണവിധേയമാക്കിയത്.
ബീച്ചിലേക്കുള്ള റോഡുകളുടെ അഭാവം മൂലം കടൽ വഴി ഈ പ്രദേശത്തേക്ക് പ്രവേശിക്കേണ്ടി വന്നു. മാത്രമല്ല, ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് വെള്ളം ഒഴിച്ചാണ് തീ അണച്ചത്. സംഭവത്തിൽ അറസ്റ്റിൽ ആയത് ഗ്രീക്ക് പൗരന്മാർ തന്നെയാണ്. ഏഥൻസ് ഏരിയയിലെ മറീനയിൽ വച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. സരോണിക് ഗൾഫിലെ ഏഥൻസിന്റെ തെക്കുപടിഞ്ഞാറുള്ള ഹൈഡ്ര വിദേശ സന്ദർശകർക്കും യാച്ചുകളിൽ (ചെറു ബോട്ട്) യാത്ര ചെയ്യുന്നവർക്കും പ്രിയപ്പെട്ട ഇടമാണ്.
ഉഷ്ണ തരംഗം ആരംഭിച്ചത് മുതൽ ഗ്രീസിൽ വ്യാപകമായി കാട്ടുതീ പടരുന്നുണ്ട്. വളരെ ജാഗ്രത പാലിക്കുന്ന സമയത്തുണ്ടായ ഈ സംഭവം ജനങ്ങൾക്കിടയിൽ രോഷത്തിന് കാരണമായി. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും ഉയർന്ന താപനിലയുമാണ് രാജ്യത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഗ്രീസിൽ 64 ഇടങ്ങളിൽ കാട്ടുതീ പടർന്നുപിടിച്ചതായി അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.