പ്രളയ മുന്നൊരുക്കങ്ങള്‍: യോഗം വിളിച്ച് അമിത് ഷാ; കേരളം, ബിഹാര്‍, അസം എന്നിവിടങ്ങളിലെ സാഹചര്യം വിലയിരുത്തും

പ്രളയ മുന്നൊരുക്കങ്ങള്‍: യോഗം വിളിച്ച് അമിത് ഷാ;  കേരളം, ബിഹാര്‍, അസം എന്നിവിടങ്ങളിലെ സാഹചര്യം വിലയിരുത്തും

ന്യൂഡല്‍ഹി: രാജ്യത്തെ പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആഭ്യന്തര മന്ത്രാലയത്തില്‍ നാളെയാണ് ഉന്നതതല യോഗം ചേരുക. അമിത് ഷാ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേരളം, ബിഹാര്‍, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്തും.

മഴക്കെടുതി തുടരുന്ന സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നിവടങ്ങളിലെ നിലവിലെ സാഹചര്യവും യോഗത്തില്‍ വിലയിരുത്തും. മണ്‍സൂണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന വെള്ളപ്പൊക്കത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്താനാണ് യോഗം.

അതേസമയം 19 ജില്ലകളിലായി ഏകദേശം 3.90 ലക്ഷത്തോളം ആളുകള്‍ നിലവില്‍ വെള്ളപ്പൊക്ക ഭീഷണി അഭിമുഖീകരിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തമിഴ്നാട്, കേരളം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായിരുന്നു.

നിലവില്‍ ഈ വര്‍ഷത്തെ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 37 ആയി. ഒരാളെ കാണാതായും റിപ്പോര്‍ട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.