യാത്രയ്ക്കിടെ ട്രെയിനിലെ ബെര്‍ത്ത് പൊട്ടി വീണു; കഴുത്തിലെ എല്ലുകള്‍ പൊട്ടിയ പൊന്നാനി സ്വദേശി മരിച്ചു

യാത്രയ്ക്കിടെ ട്രെയിനിലെ ബെര്‍ത്ത് പൊട്ടി വീണു; കഴുത്തിലെ എല്ലുകള്‍ പൊട്ടിയ പൊന്നാനി സ്വദേശി മരിച്ചു

മലപ്പുറം: യാത്രയ്ക്കിടെ ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണ് ചികിത്സയിലായിരുന്ന പൊന്നാനി സ്വദേശി മരിച്ചു. മാറഞ്ചേരി എളയിടത്ത് മാറാടിക്കല്‍ അലിഖാന്‍ (62) ആണ് മരിച്ചത്.

ട്രെയിനിലെ താഴത്തെ ബെര്‍ത്തില്‍ കിടന്നിരുന്ന അലിഖാന് മുകളിലേക്ക് മധ്യഭാഗത്തെ ബെര്‍ത്ത് പൊട്ടി വീഴുകയായിരുന്നു. ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞ ചൊവ്വാഴ്ച തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലില്‍ വച്ചാണ് സംഭവം.

മധ്യഭാഗത്തെ ബെര്‍ത്ത് പൊട്ടി താഴത്തെ ബെര്‍ത്തില്‍ കിടക്കുകയായിരുന്ന അലിഖാന്റെ മുകളിലേക്ക് ബെര്‍ത്തും അതില്‍ കിടന്നിരുന്ന ആളും വീഴുകയായിരുന്നു. ചരിഞ്ഞ് കിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തില്‍ ബെര്‍ത്ത് പതിച്ചതിനെത്തുടര്‍ന്ന് കഴുത്തിന്റെ ഭാഗത്തെ മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കൈകാലുകള്‍ തളര്‍ന്നു പോയി.

റെയില്‍വേ അധികൃതര്‍ ആദ്യം വാറങ്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലെ കിങ്‌സ് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഓപ്പറേഷന്‍ കഴിഞ്ഞെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.