'അനീതിയുടെ കഥകള്‍ വിവേകത്തോടെയും സൗന്ദര്യത്തോടെയും പറയുന്നു': അരുന്ധതി റോയിക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം

'അനീതിയുടെ കഥകള്‍ വിവേകത്തോടെയും സൗന്ദര്യത്തോടെയും പറയുന്നു': അരുന്ധതി റോയിക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം

ന്യൂഡല്‍ഹി: എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം. പാരിസ്ഥിതിക പ്രശ്നങ്ങളും മനുഷ്യാവകാശ വിഷയങ്ങളും ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം. നൊബേല്‍ സമ്മാന ജേതാവ് ഹരോള്‍ഡ് പിന്ററിന്റെ സ്മരണക്കായാണ് വര്‍ഷം തോറും പെന്‍ പിന്റര്‍ പുരസ്‌കാരം നല്‍കുന്നത്.

ഇംഗ്ലീഷ് പെന്‍ അധ്യക്ഷന്‍ റൂത്ത് ബോര്‍ത്ത്വിക്, നടന്‍ ഖാലിദ് അബ്ദുല്ല, എഴുത്തുകാരന്‍ റോജര്‍ റോബിന്‍സണ്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്ടോബര്‍ പത്തിന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. 2009 ലാണ് ഇംഗ്ലീഷ് പെന്‍ പുരസ്‌കാരം സ്ഥാപിച്ചത്.

അനീതിയുടെ കഥകള്‍ വിവേകത്തോടെയും സൗന്ദര്യത്തോടെയും അരുന്ധതി റോയ് പറയുന്നുവെന്ന് ജൂറി അധ്യക്ഷന്‍ റൂത്ത് ബോര്‍ത്ത്വിക് ചൂണ്ടിക്കാട്ടി. ഇന്ത്യ ലോകത്തിന്റെ ഒരു പ്രധാന ശ്രദ്ധാ കേന്ദ്രമായി മാറുമ്പോള്‍ അരുന്ധതി യഥാര്‍ത്ഥത്തില്‍ ഒരു അന്താരാഷ്ട്ര ചിന്തകയാകുന്നു.

അവരുടെ ശക്തമായ ശബ്ദം നിശബ്ദമാക്കേണ്ടതല്ലെന്ന് അദേഹം പറഞ്ഞു. 'സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ഉജ്ജ്വലമായ ശബ്ദമാണ്' അരുന്ധതി എന്ന് ജൂറി അംഗം ഖാലിദ് അബ്ദുല്ല അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് അരുന്ധതി റോയ് പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.