വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടത്തിയ ധര്‍ണ ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടത്തിയ ധര്‍ണ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ ഉദ്ഘാടനം ചെയ്തു.
ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂര്‍ണമായി പുറത്തു വിടുക, എത്രയും പെട്ടെന്ന് ക്രൈസ്തവരുടെ ഉന്നമനത്തിനുതകുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക, സീറോ മലബാര്‍ സമുദായത്തിന് മൈനോരിറ്റി ആന്‍ഡ് മൈക്രോ മൈനോരിറ്റി പദവി നല്‍കുക, കേന്ദ്ര സര്‍ക്കാരിന്റെ ജിയോ പാര്‍സി സ്‌കീം പോലെ സിറോ മലബാര്‍ സമുദായത്തിന് പദ്ധതികള്‍ നല്‍കുക, ജൂലൈ മൂന്ന് സെന്റ് തോമസ് ദിനം അവധി ദിനമാക്കുക, ഇ.ഡബ്ല്യൂ.എസിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാറേവീട്ടില്‍ അധ്യക്ഷത വഹിച്ച ധര്‍ണയില്‍ അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആമുഖ പ്രഭാഷണം നടത്തി. ഗ്ലോബല്‍ സെക്രട്ടറി ഡോ. ജേക്കബ് നിക്കോളാസ് വിഷയം അവതരിപ്പിച്ചു. പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി ഡയറക്ടര്‍ ഫാ. ജെയിംസ് കൊക്കാവയലില്‍ മുഖ്യ പ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് റോസ് ലിന്‍ കുരുവിള, സെക്രട്ടറി ജോര്‍ജുകുട്ടി മുക്കത്ത് എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍, യുവദീപ്തി എസ്എംവൈഎം ഡയറക്ടര്‍ ഫാ. ജോബിന്‍ ആനക്കല്ലുങ്കല്‍, യുവദീപ്തി എസ്എംവൈഎം പ്രസിഡന്റ് ജോയല്‍ ജോണ്‍ റോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എംഎല്‍എമാരായ അഡ്വ. ജോബ് മൈക്കിള്‍, അഡ്വ. മോന്‍സ് ജോസഫ്, സജീവ് ജോസഫ്, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, റോജി. എം. ജോണ്‍, അഡ്വ. ചാണ്ടി ഉമ്മന്‍ എന്നിവര്‍ ഐക്യദാര്‍ഢ്യ സന്ദേശങ്ങള്‍ നല്‍കി. കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക് നടുവിലേഴം സ്വാഗതവും ഓഫീസ് ചാര്‍ജുള്ള സെക്രട്ടറി ജിനോ ജോസഫ് നന്ദിയും പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.