കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട തൃശൂരില്‍; പയ്യന്നൂര്‍ സ്വദേശി ഫാസിലിന്റെ പക്കല്‍ നിന്നും പിടികൂടിയത് രണ്ടര കിലോ തൂക്കം വരുന്ന 9,000 ഗുളികകള്‍

കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട തൃശൂരില്‍; പയ്യന്നൂര്‍ സ്വദേശി ഫാസിലിന്റെ പക്കല്‍ നിന്നും പിടികൂടിയത് രണ്ടര കിലോ തൂക്കം വരുന്ന  9,000 ഗുളികകള്‍

തൃശൂര്‍: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട തൃശൂരില്‍. രണ്ടര കിലോ എംഡിഎംഎയുമായി കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

ഇയാളില്‍നിന്ന് 9,000 എംഡിഎംഎ ഗുളികകള്‍ കണ്ടെടുത്തതായാണ് വിവരം. തൃശൂര്‍ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് നടക്കുന്നതായി കഴിഞ്ഞദ ിവസം പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി ഒല്ലൂരില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഫാസിലിനെ പിടികൂടിയത്.

എറണാകുളത്തു നിന്ന് കാറില്‍ തൃശൂരിലേക്ക് വരികയായിരുന്നു പ്രതി. കാറില്‍ നിന്ന് ഏതാനും എംഡിഎംഎ ഗുളികകള്‍ കണ്ടെടുത്തു. പിന്നാലെ ഇയാളുടെ ആലുവയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലും നിരവധി മയക്കുമരുന്ന് ഗുളികള്‍ പിടിച്ചെടുത്തു. ഇവയെല്ലാം കൂടി രണ്ടര കിലോ തൂക്കം വരുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

പിടിയിലായ ഫാസില്‍ എംഡിഎംഎയുടെ മൊത്ത വിതരണക്കാരനാണ്. ഗോവയില്‍ നിന്ന് വന്‍തോതില്‍ എംഡിഎംഎ എത്തിച്ച് നാട്ടില്‍ വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ കണ്ണൂരിലെ വീട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് ഉടന്‍ പുറത്തു വിടും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.