പണം വാങ്ങി മലയാളിയെ വഞ്ചിച്ചു; സണ്ണി ലിയോണിനെ കൊച്ചി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

പണം വാങ്ങി മലയാളിയെ വഞ്ചിച്ചു;  സണ്ണി ലിയോണിനെ കൊച്ചി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന മലയാളിയുടെ പരാതിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് ചോദ്യം ചെയ്തത്. ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘം പൂവാറില്‍ വെച്ചായിരുന്നു സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്.

2016 മുതല്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പല തവണയായി 29 ലക്ഷം രൂപ തട്ടിയെന്ന പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.