'ആരെങ്കിലും അഞ്ച് കോടി തരൂ...ഞാന്‍ മോഡിയെ കൊല്ലാം'; ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടയാളെ പൊലീസ് പൊക്കി

'ആരെങ്കിലും അഞ്ച് കോടി തരൂ...ഞാന്‍ മോഡിയെ കൊല്ലാം';  ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടയാളെ പൊലീസ് പൊക്കി

പുതുച്ചേരി: 'ആരെങ്കിലും അഞ്ച് കോടി രൂപ തന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊല്ലാന്‍ ഞാന്‍ തയ്യാര്‍' എന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട വിരുതനെ പൊലീസ് കയ്യോടെ പൊക്കി. പുതുച്ചേരി സ്വദേശിയായ സത്യാനന്ദമാണ് വിവാദ പോസ്റ്റിട്ട് പൊല്ലാപ്പ് പിടിച്ചത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് സത്യാനന്ദം.

ഒരു കാര്‍ ഡ്രൈവര്‍ ഈ സന്ദേശം കണ്ട് തങ്ങളെ അറിയിക്കുകയായിരുന്നെന്നും എഫ്ബി അക്കൗണ്ട് ട്രേസ് ചെയ്താണ് സത്യാനന്ദെത്തെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച്ചയാണ് ആര്യന്‍കുപ്പം ഗ്രാമവാസിയായ ഈ 43കാരനെ പുതുച്ചേരി പോലിസ് അറസ്റ്റ് ചെയ്തത്.

പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ സത്യാനന്ദത്തെ റിമാന്‍ഡ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 505 (1), 505 (2) എന്നീ വകുപ്പുകള്‍ ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. പൊതുസമൂഹത്തില്‍ കുഴപ്പമുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തുക, വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ദുരുദ്ദേശപരമായി ശത്രുതയും വിദ്വേഷവും പരത്താന്‍ ശ്രമിക്കുക എന്നിവയുള്‍പ്പെടുന്നതാണ് കുറ്റങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.