തൃശൂരില്‍ സ്പെയര്‍പാര്‍ട്സ് ഗോഡൗണില്‍ വന്‍ തീപിടുത്തം; തൊഴിലാളി വെന്തുമരിച്ചു

തൃശൂരില്‍ സ്പെയര്‍പാര്‍ട്സ് ഗോഡൗണില്‍ വന്‍ തീപിടുത്തം; തൊഴിലാളി വെന്തുമരിച്ചു

തൃശൂര്‍: മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവിലര്‍ സ്പെയര്‍പാര്‍ട്സ് കടയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. രാത്രി എട്ടോടെ ഉണ്ടായ തീപിടിത്തം പത്തുമണി കഴിഞ്ഞിട്ടും അണയ്ക്കാനായിട്ടില്ല.

ഗോഡൗണ്‍ ഒഴിഞ്ഞ സ്ഥലത്ത് ആയതുകൊണ്ട് തീ മറ്റിടങ്ങളിലേയ്ക്ക് പടര്‍ന്നിട്ടില്ല. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. അഞ്ച് യൂണിറ്റിലധികം ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. വന്‍ തോതിലുള്ള സാമ്പത്തിക നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. അതേസമയം തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.