ബസിനും കാറിനും മുകളിലേക്ക് മരം വീണു; നേര്യമംഗലത്ത് ഒരാള്‍ മരിച്ചു, ഗര്‍ഭിണി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

ബസിനും കാറിനും മുകളിലേക്ക് മരം വീണു; നേര്യമംഗലത്ത് ഒരാള്‍ മരിച്ചു, ഗര്‍ഭിണി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി: നേര്യമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും കെഎസ്ആര്‍ടിസി ബസിനും കാറിനും മുകളിലേക്ക് മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. കാര്‍ യാത്രക്കാരനാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

നേര്യമംഗലത്തിന് സമീപം വല്ലഞ്ചിറയിലാണ് അപകടം ഉണ്ടായത്. മുരിക്കുംതൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഓള്‍ട്ടോ കാറിന് മുകളിലേക്കാണ് മരം വീണത്. കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്നു ഇവരെന്നാണ് റിപ്പോര്‍ട്ട്.

കാറിന് പുറകെ വന്ന ബസിനും മരം വീണ് കേടുപാടുണ്ടായിട്ടുണ്ട്. ബസിന്റെ പിന്‍ഭാഗത്താണ് മരം വീണത്. ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.