മ്യൂനിച്ച്: ഇംഗ്ലണ്ടിനെ 2-1 മറികടന്ന് സ്പെയ്ന്‍ യൂറോ കപ്പ് ചാംപ്യന്‍മാര്‍. സ്പെയ്നിന്റെ നാലാം യൂറോ കിരീടമാണിത്. ഇംഗ്ലണ്ട് തുടര്‍ച്ചയായി രണ്ടാം ഫൈനലിലും തോല്‍വി അറിഞ്ഞു.
നിക്കോ വില്യംസ്, മികേല്‍ ഒയര്‍സബാള്‍ എന്നിവരാണ് സ്പെയ്നിന്റെ ഗോള്‍ നേടിയത്. കോള്‍ പാമറിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോള്‍. കഴിഞ്ഞ തവണ ഇറ്റലിയോട് ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് വീണിരുന്നു. 1964, 2008, 2012 വര്‍ഷങ്ങളിലാണ് സ്‌പെയിന്‍ മുന്‍പ് യൂറോ കപ്പ് വിജയിച്ചത്.
നാല് പ്രാവശ്യം യൂറോ കപ്പ് നേടുന്ന ആദ്യ ടീമാണ് സ്‌പെയിന്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡെടുത്ത സ്‌പെയിനെ കോള്‍ പാമറുടെ മറുപടി ഗോളിലൂടെ ഇംഗ്ലണ്ട് ഞെട്ടിച്ചിരുന്നു. എന്നാല്‍ 86-ാം മിനിറ്റില്‍ ഒയര്‍സബാല്‍ സ്‌പെയിനിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. 89-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ കോര്‍ണറില്‍ നിന്നുള്ള ഗോള്‍ ശ്രമങ്ങള്‍ സ്‌പെയിന്‍ ഗോളി ഉനായ് സിമോണും ഡാനി ഒല്‍മോയും തടഞ്ഞത് മത്സരത്തില്‍ നിര്‍ണായകമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.