സത്യം ജനങ്ങളെ അറിയിക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍ ഒളി കാമറ വെക്കാം: ഹൈക്കോടതി

സത്യം ജനങ്ങളെ അറിയിക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍  ഒളി കാമറ വെക്കാം: ഹൈക്കോടതി

കൊച്ചി: സത്യം ജനങ്ങളെ അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ചെയ്യുന്നതെങ്കില്‍ ഒളി കാമറ ഓപ്പറേഷന്‍ ഒരു തെറ്റായി കാണാനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളെ അറിയിക്കാനുള്ള ഒളി കാമറ റെക്കോര്‍ഡിങിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സ്വീകരിച്ച നടപടി ഒഴിവാക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജയിലില്‍ നടത്തിയ ഒളി കാമറ ഓപ്പറേഷന്റെ പേരില്‍ ടെലിവിഷന്‍ ചാനലിനെതിരെ പൊലീസ് 2013 ലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്.

യഥാര്‍ഥ വസ്തുതകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന മാധ്യമങ്ങളാണ് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാന്‍ പൗരന്‍മാരെ പ്രാപ്തരാക്കുന്നത്. ഇതിനായി നിയമം അനുവദിക്കാത്ത ചില രീതികള്‍ പലപ്പോഴും മാധ്യമങ്ങള്‍ സ്വീകരിക്കാറുമുണ്ട്. അതിലൊന്നാണ് ഒളി കാമറ.

ഇതിന്റെ നിയമപരമായ സാധ്യത സുപ്രീം കോടതി പലപ്പോഴായി പരിശോധിച്ചിട്ടുണ്ട്. വ്യക്തിഹത്യ പോലുള്ള തെറ്റായ ലക്ഷ്യത്തോടെയാണ് സ്റ്റിങ് ഓപ്പറേഷന്‍ നടത്തുന്നതെങ്കില്‍ നിയമ പരിരക്ഷ ലഭിക്കില്ല. കേസിന്റെ വസ്തുത പരിശോധിച്ച് കോടതിയായിരിക്കും ഇക്കാര്യം തീരുമാനിക്കുകയെന്നും ഹൈക്കോടതി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.