ദുബായ് എയര്‍പോര്‍ട്ടിലെത്തിയ കുട്ടികളെ മാസ്‌കേട്ട് കഥാപാത്രങ്ങളായ സാലം സലാമയും മോദേഷും ഡാനയും ചേര്‍ന്ന് സ്വീകരിക്കുന്നു
ദുബായ്: ദുബായ് സമ്മര്‍ ഫെസ്റ്റിവല്‍ 2024 ന്റെ ഭാഗമായി ദുബായ് വിമാനത്താവളത്തില്‍ കുട്ടികള്‍ക്ക് വര്‍ണാഭമായ വരവേല്‍പ്പ് നല്‍കി. ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3-ല്‍ എത്തിയ കുട്ടികളെ സമ്മാനങ്ങളും പൂക്കളും നല്‍കിയാണ് രാജ്യത്തേക്കു സ്വാഗതം ചെയ്തത്.
ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (ജിഡിആര്‍എഫ്എ) ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമി ആന്‍ഡ് ടൂറിസവും ചേര്‍ന്നാണ് ഈ വരവേല്‍പ്പ് ഒരുക്കിയത്.
എയര്‍പോര്‍ട്ടിലെ കുട്ടികളുടെ പ്രത്യേക എമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയ കുരുന്നുകളെ ജിഡിആര്‍എഫ്എ ദുബായുടെ മാസ്‌കേട്ട് കഥാപാത്രങ്ങളായ സാലം സലാമയും ദുബായ് സമ്മര്‍ സര്‍പ്രൈസസ് മാസ്‌കേട്ട് മോദേഷും ഫീമെയില്‍ കൗണ്ടര്‍ പാര്‍ട്ടായ ഡാനയും ചേര്‍ന്ന് സ്വീകരിച്ചു. പിന്നീട് അവരെ കുട്ടികളുടെ എമിഗ്രേഷന്‍ കൗണ്ടറിലേക്ക് ക്ഷണിക്കുകയും അവിടെ കുട്ടികള്‍ക്ക് സ്വന്തമായി പാസ്‌പോര്‍ട്ട് സ്റ്റാമ്പ് ചെയ്യാനും അവസരം നല്‍കുകയും ചെയ്തു.
ഈ വേനല്‍ക്കാലത്ത് ദുബായ് സന്ദര്‍ശിക്കുന്ന കുടുംബങ്ങള്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് വരവേല്‍പ്പ് നല്‍കിയത്. വേനല്‍ക്കാല ഉത്സവത്തിന്റ ഭാഗമായി വിവിധ ഷോപ്പിംഗ് ഫെസ്റ്റിവലുകളും വൈവിധ്യമായ വിനോദ പരിപാടികളുമാണ് ദുബായ് നഗരിയില്‍ ഉടനീളം നടന്നുവരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.