വിശ്വാസികള്‍ ഏറെ കാത്തിരിക്കുന്ന ദിവസങ്ങളാണ് തമിഴ്‌നാട് വേളാങ്കണ്ണി പള്ളിയിലെ മാതാവിന്റെ തിരുന്നാള്‍. കാലാവസ്ഥയും ആരോഗ്യവും വകവയ്ക്കാതെ ലക്ഷക്കണക്കിന് വിശ്വാസികളാണ് തിരുന്നാള്‍ ദിവസങ്ങളില്‍ രാജ്യത്തിന്റെ പലഭാഗത്ത് നിന്നും ഇവിടേയ്ക്ക് ഒഴുകി എത്തുന്നത്. തങ്ങളുടെ ആകുലതകളും ആശങ്കകളും പ്രാര്‍ത്ഥനയിലൂടെ മാതാവിന് സമര്‍പ്പിച്ചാല്‍ അത്ഭുതങ്ങള്‍ നടക്കുമെന്നാണ് വിശ്വാസം. പെരുന്നാള്‍ ദിനങ്ങള്‍ അല്ലെങ്കിലും ആയിരക്കണക്കിന് വിശ്വാസികളാണ് ദേവാലയത്തില്‍ എത്തുന്നത്.
ഈ വര്‍ഷത്തെ വേളാങ്കണ്ണി തിരുന്നാള്‍ ഓഗസ്റ്റ് 29 ന് ആരംഭിച്ച് സെപ്റ്റംബര്‍ എട്ടിന് അവസാനിക്കും. വേളാങ്കണ്ണി പെരുന്നാളിലെ ഏറ്റവും പ്രാധാന്യമുള്ള ദിവസം അവസാന ദിവസമാണ്. പോര്‍ച്ചുഗീസ് നാവികര്‍ ഈ ഭാഗങ്ങളില്‍ ആദ്യമായി ഇറങ്ങിയതും അവര്‍ ഇവിടെ ആദ്യത്തെ യഥാര്‍ത്ഥ പള്ളി നിര്‍മ്മിച്ചതുമായ ദിവസമാണ് സെപ്റ്റംബര്‍ എട്ട് എന്നാണ് വിശ്വാസം. 11 ദിവസം നീണ്ടു നില്‍ക്കുന്ന വേളങ്കണ്ണി പെരുന്നാള്‍ മലയാളികളുടെയും പ്രിയപ്പെട്ട സന്ദര്‍ശന കാലമാണ്.
കിഴക്കിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലേക്ക് കേരളത്തില്‍ നിന്നും നേരിട്ട് ട്രെയിന്‍ സര്‍വീസുകളുണ്ട്. മാത്രമല്ല പെരുന്നാള്‍ സമയത്ത് തീര്‍ത്ഥാടക തിരക്ക് പരിഗണിച്ച് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളും ലഭ്യമാക്കും. എറണാകുളം, കോട്ടയം, ചങ്ങനാശേരി, കൊല്ലം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും പോകുന്നവര്‍ക്ക് പറ്റിയ ട്രെയിന്‍ ആണ് എറണാകുളം വേളാങ്കണ്ണി എക്‌സ്പ്രസ്.
*എറണാകുളം വേളാങ്കണ്ണി എക്‌സ്പ്രസ് (16361)
എറണാകുളത്ത് നിന്ന് എല്ലാ തിങ്കളാഴ്ചകളിലും ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 1:00 ന് പുറപ്പെടുന്ന എറണാകുളം വേളാങ്കണ്ണി എക്‌സ്പ്രസ് 16 മണിക്കൂര്‍ 35 മിനിറ്റ് യാത്രയ്‌ക്കൊടുവില്‍ ഞായറാഴ്ച രാവിലെ 5.45 ന് ട്രെയിന്‍ വേളാങ്കണ്ണിയില്‍ എത്തും. സ്ലീപ്പര്‍, എസി 3 ടയര്‍, എസി ടൂ ടയര്‍ എന്നി കോച്ചുകളാണുള്ളത്. സ്ലീപ്പറിന് 375 രൂപ, എസി 3 ടയറിന് 1020 രൂപ, എസി ടൂ ടയറിന് 1455 രൂപ എന്നിങ്ങനെയാണ് നിരക്ക്.
*എറണാകുളം വേളാങ്കണ്ണി എക്‌സ്പ്രസ് സമയവും സ്റ്റോപ്പും
എറണാകുളം ജംക്ഷന്‍ - 13:00
കോട്ടയം - 14:00
ചങ്ങനാശേരി - 14:22
തിരുവല്ല - 14:32
ചെങ്ങന്നൂര്‍ - 14:43
മാവേലിക്കര - 14:57
കായംകുളം ജംക്ഷന്‍ - 15:08
കരുനാഗപ്പള്ളി - 15:26
ശാസ്താംകോട്ട - 15:37
കൊല്ലം ജംക്ഷന്‍ - 16:30
കുണ്ടറ - 16:58
കൊട്ടാരക്കര - 17:12
അവുണേശ്വരം - 17:24
പുനലൂര്‍ - 17:40
തെന്മല - 18:24
ചെങ്കോട്ട - 19:55
തെങ്കാശി ജംക്ഷന്‍ - 20:13
കാടയനല്ലൂര്‍ - 20:25
ശങ്കരന്‍കോവില്‍ - 21:01
രാജപാളയം - 21:25
ശിവകാശി - 21:55
വിരുദുനഗര്‍ ജംക്ഷന്‍ - 22:28
അരുപ്പുക്കോട്ടൈ - 22:48
മാണമദുരൈ ജംക്ഷന്‍ - 23:45
കരൈക്കുടി ജംക്ഷന്‍ - 00:50
അരന്താനി - 01:23
പെരവൂര്‍ണി - 01:48
പട്ടുക്കോട്ടൈ - 02:10
അതിരംപട്ടിണം - 02:27
തിരുതുറൈപുണ്ടി - 03:00
തിരുവാരൂര്‍ ജംക്ഷന്‍ - 03:40
നാഗപട്ടണം - 04:40
വേളാങ്കണ്ണി - 05:45
*വേളാങ്കണ്ണി-എറണാകുളം എക്‌സ്പ്രസ് (16362)
വേളാങ്കണ്ണിയില്‍ നിന്ന് തിരികെ ചൊവ്വ, ഞായര്‍ ദിവസങ്ങളില് വൈകിട്ട് 6:40 ന് പുറപ്പെടുന്ന വേളാങ്കണ്ണി-എറണാകുളം എക്‌സ്പ്രസ് 17.00 മണിക്കൂര്‍ സഞ്ചരിച്ച് പിറ്റേന്ന് 11:40 ന് എറണാകുളം ജംങ്ഷനില്‍ എത്തും.
*വേളാങ്കണ്ണി-എറണാകുളം എക്‌സ്പ്രസ് (16362) സമയം, സ്റ്റോപ്പ്
വെളങ്കണ്ണി - 18:40
നാഗപട്ടണം - 19:00
തിരുവാരൂര്‍ ജംക്ഷന്‍ - 19:50
തിരുതുറൈപുണ്ടി - 20:32
അതിരംപട്ടിണം - 21:09
പട്ടുക്കോട്ടൈ - 21:25
പെരവൂര്‍ണി - 21:48
അരന്താനി - 22:16
കരൈക്കുടി ജംക്ഷന്‍ - 23:00
മാണമദുരൈ ജംക്ഷന്‍ - 00:25
അരുപ്പുക്കോട്ടൈ - 01:18
വിരുദുനഗര്‍ ജംക്ഷന്‍ - 01:58
ശിവകാശി - 02:23
രാജപാളയം - 02:58
ശങ്കരന്‍കോവില്‍ - 03:16
കാടയനല്ലൂര്‍ - 03:37
തെങ്കാശി ജംക്ഷന്‍ - 03:50
ശെങ്കോട്ട - 04:15
തെന്മല - 05:13
പുനലൂര്‍ - 06:50
അവനാശിവാരം - 07:07
കോട്ടാരക്കര - 07:18
കുണ്ടറ - 07:35
കൊല്ലം ജംക്ഷന്‍ - 08:15
ശാസ്താംകോട്ട - 08:38
കരുനാഗപ്പള്ളി - 08:49
കായംകുളം ജംക്ഷന്‍ - 09:04
മാവേലിക്കര - 09:15
ചെങ്ങന്നൂര്‍ - 09:28
തിരുവല്ല - 09:39
ചങ്ങനാശ്ശേരി - 09:49
കോട്ടയം - 10:10
എറണാകുളം ജംക്ഷന്‍ - 11:40
ട്രെയിന്‍ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞുവെന്ന് മാത്രമല്ല, പെരുന്നാള്‍ കഴിഞ്ഞ് സെപ്റ്റബര്‍ എട്ടിനുള്ള ടിക്കറ്റുകള്‍ ആര്‍എസിയിലാണ് ഉള്ളത്. വേളാങ്കണ്ണി പെരുന്നാള്‍ കൂടാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും നേരത്തെ തന്നെ ടിക്കറ്റ് ഉറപ്പാക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.