ന്യൂഡല്‍ഹി: മുദ്ര വായ്പ 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പി.എം ആവാസ് യോജന പദ്ധതിയിലൂടെ മൂന്നു കോടി വീടുകള്‍ വച്ചു നല്‍കും. ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ പദ്ധതി. മൂന്ന് ക്യാന്‍സര്‍ മരുന്നുകള്‍ക്കും സ്വര്‍ണം, വെള്ളി, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്കും വില കുറയും.
ഒരു കോടി യുവാക്കള്‍ക്ക് 500 വന്‍കിട കമ്പനികളില്‍ ഇന്റേണ്‍ഷിപ്. 5000 രൂപ പ്രതിമാസം ഇന്റേണ്‍ഷിപ് അലവന്‍സ്. നഗരങ്ങളിലെ പാവങ്ങളുടെ ഭവന പദ്ധതിക്കായി 10 ലക്ഷം കോടി നീക്കി വച്ചു. 100 നഗരങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നഗര ഭവന നിര്‍മ്മാണത്തിന് 2.2 ലക്ഷം കോടി രൂപയുടെ കേന്ദ്ര സഹായം. വ്യാവസായിക മേഖലയിലെ തൊഴിലാളികള്‍ക്ക് ഡോര്‍മിറ്ററി തരത്തിലുള്ള താമസ സൗകര്യം വാടകയ്ക്ക്.
അമൃത്സര്‍-കൊല്‍ക്കത്ത വ്യവസായ ഇടനാഴിയില്‍ ബിഹാര്‍ ഗയയിലെ വ്യവസായ പദ്ധതി. ബംഗളുരു-ഹൈദരാബാദ് എക്‌സ്പ്രസ് ഹൈവേ പ്രഖ്യാപിച്ചു.
പ്രളയക്കെടുതി നേരിടാന്‍ ബിഹാറിന് 11,500 കോടി രൂപ അനുവദിച്ചു. ബിഹാറില്‍ പുതിയ 2400 മെഗാവാട്ട് ഊര്‍ജ നിലയം സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പവര്‍ പ്രോജക്ടുകള്‍ക്ക് 21,400 കോടിയും നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.