ഷിരൂര്‍: കര്‍ണാടക ഷിരൂരിലെ ഗംഗാവലി പുഴയില്‍ കണ്ടെത്തിയ ട്രക്ക് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ ഓടിച്ച ട്രക്ക് തന്നെയെന്ന് സ്ഥിരീകരിച്ചു. പുഴയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ അല്‍പ്പ സമയം മുന്‍പ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
ബൂം എക്സവേറ്റര്‍ ഉപയോഗിച്ച് ട്രക്ക് ഉടന്‍ പുറത്തെടുക്കാനുള്ള ശ്രമാണ് ഇപ്പോള്‍ തുടരുന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവര്‍ത്തനത്തിന് വിഘാതമായി മാറിയിരിക്കുകയാണ്. കനത്ത മഴയും കാറ്റുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
അപകടം നടന്ന് ഒന്‍പതാം ദിവസമാണ് ട്രക്ക് കണ്ടെത്തിയത്. അവസാനം സിഗ്നല്‍ ലഭിച്ച പ്രദേശം മാത്രം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലോറി കണ്ടെത്തിയയത്. രാത്രിയിലും തിരച്ചില്‍ തുടരും.
ബൂം എക്സവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കിയ ശേഷം ട്രക്ക് കരയ്ക്കെത്തിക്കാനാണ് ശ്രമം. ഐ ബോഡ് ഉപയോഗിച്ച് ഇവിടെ പരിശോധന നടത്തും. കാലാവസ്ഥ അനുകൂലമായാല്‍ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയിലിറങ്ങും. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പുഴയില്‍ പരിശേധന നടത്തുന്നുണ്ട്.
ജൂലൈ 16 ന് രാവിലെയാണ് ഷിരൂരില്‍ കുന്നിടിഞ്ഞ് റോഡിലേക്കും ഗംഗാവലി പുഴയിലേക്കുമായി വീണത്. അന്ന് കാണാതായ അര്‍ജുനായി ഇതുവരെ കരയിലും പുഴയിലുമായി നടത്തിയ തിരച്ചിലുകളൊന്നും ഫലം കണ്ടിരുന്നില്ല. ദേശീയ പാതയിലെ മണ്ണ് പൂര്‍ണമായും നീക്കിയിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ പുഴയിലേക്ക് കൂടി വ്യാപിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.