'ഇന്ത്യക്കാര്‍ പല്ല് തേക്കുന്നില്ല'; ടൂത്ത് പേസ്റ്റ് വില്‍പന കുറഞ്ഞതിന്റെ 'കാരണം കണ്ടെത്തി' കോള്‍ഗേറ്റ്

'ഇന്ത്യക്കാര്‍ പല്ല് തേക്കുന്നില്ല'; ടൂത്ത് പേസ്റ്റ് വില്‍പന കുറഞ്ഞതിന്റെ 'കാരണം കണ്ടെത്തി' കോള്‍ഗേറ്റ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തങ്ങളുടെ ടൂത്ത് പേസ്റ്റ് വില്‍പന കുറഞ്ഞതില്‍ വിചിത്രവും ചിരിപ്പിക്കുന്നതുമായ വാദവുമായി കോള്‍ഗേറ്റ്. 'ഇന്ത്യക്കാര്‍ പല്ല് തേക്കുന്നില്ല' എന്നാണ് തങ്ങളുടെ ഉല്‍പന്നത്തിന്റെ വില്‍പന കുറഞ്ഞതിന് കാരണമായി കോള്‍ഗേറ്റ് കമ്പനി പറയുന്നത്.

തുടര്‍ച്ചയായി മൂന്നാം തവണയാണ് ടൂത്ത് പേസ്റ്റ് വില്‍പനയില്‍ കോള്‍ഗേറ്റ് ഇടിവ് രേഖപ്പെടുത്തുന്നത്. നഗരങ്ങളിലാണ് കോള്‍ഗേറ്റിന്റെ വിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയത്. അതേസമയം കോള്‍ഗേറ്റിന് അടുത്ത് കാലത്തൊന്നും ഇനി വിപണി തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്ന് ആഗോള ചീഫ് എക്‌സിക്യൂട്ടീവ് നോയല്‍ വലയ്‌സ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 6.3 ശതമാനത്തിന്റെ കുറവാണ് കമ്പനിക്കുണ്ടായത്. ടൂത്ത് പേസ്റ്റ് അടക്കമുള്ള ദന്ത സംരക്ഷണ ഉല്‍പന്നങ്ങള്‍ക്ക് ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടും കമ്പനിയുടെ വില്‍പന ഇത്തവണ കൂടിയില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.