പാരിസ്: ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് ടീം നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ഭജന്‍ കൗര്‍, ദീപിക കുമാരി, അങ്കിത ഭകത് എന്നിവരടങ്ങുന്ന ടീമാണ് റാങ്കിങ് റൗണ്ടില്‍ 1983 പോയിന്റുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 2,046 പോയിന്റ് നേടിയ ദക്ഷിണ കൊറിയ ആണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നാലെ യഥാക്രമം ചൈനയും(1,996) മെക്‌സിക്കോയും(1,986) ആണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
666 പോയിന്റുമായി അങ്കിത 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. സീസണിലെ മികച്ച പ്രകടനമാണിത്. ഫ്രാന്‍സ്-നെതര്‍ലന്‍ഡ് മത്സരത്തിലെ വിജയിയെയാകും ഇന്ത്യ നേരിടുക. റാങ്കിങ് റൗണ്ടില്‍, ഓരോ ഷൂട്ടറും 72 അമ്പുകള്‍ ലക്ഷ്യ സ്ഥാനത്ത് എയ്യേണ്ടതുണ്ട്. 36 വീതം അവസരമുള്ള രണ്ട് പകുതികളാണ് റൗണ്ടില്‍ ഉള്ളത്. ഓരോ സെറ്റിലും ആറ് അമ്പുകള്‍ എയ്യാം.
അങ്ങനെ ആറ് സെറ്റുകള്‍. ആദ്യ നാല് സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി. ആദ്യ സെറ്റില്‍ ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങളായ അങ്കിത ഭകത് 54 പോയിന്റ് നേടി 22-ാം സ്ഥാനത്തും ദീപിക കുമാരിക്ക് 51 പോയിന്റുമായി 51-ാം സ്ഥാനവും ഭജന്‍ കൗറിന് 51 പോയിന്റുമായി 52-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്യാനായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.