തിരുവനന്തപുരം: അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാ ദൗത്യത്തിന് നാവികസേനയുടെ കൂടുതല്‍ സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സേനയില്‍ നിന്നും കൂടുതല്‍ ഡൈവേഴ്സിനെ അടിയന്തരമായി ഷിരൂരിലേക്ക് അയക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പ്രതിരോധമന്ത്രി രാജ്നാഥ് സിങിന് കത്തയച്ചു.
വിഷയത്തില്‍ കേരള സര്‍ക്കാര്‍, കര്‍ണാടക സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കഴിഞ്ഞ 11 ദിവസമായി ഷിരൂരില്‍ പുരോഗമിക്കുന്ന രക്ഷാദൗത്യത്തിന് നാവികസേനയുടെ കൂടുതല്‍ സഹായം അത്യാവശ്യമാണെന്ന് മനസിലാക്കുന്നു. നാവികസേനയുടെ സൗത്തേണ്‍, ഈസ്റ്റേണ്‍ കമാന്‍ഡുകളില്‍ നിന്ന് ഉള്‍പ്പെടെയുള്ള മുങ്ങല്‍ വിദഗ്ധരേയും ആര്‍.ഒ.വി(Remotely Operated Vehicle) പോലുള്ള അത്യാധുനിക സംവിധാനങ്ങളും ഷിരൂരിലേക്ക് എത്തിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ആവശ്യം ഉന്നയിച്ച് പ്രതിരോധ മന്ത്രിക്ക് കത്തയച്ച വിവരം ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും മുഖ്യമന്ത്രി കത്തയച്ചു. നാവികസേനയില്‍ നിന്ന് കൂടുതല്‍ വിദഗ്ധരും അത്യാധുനിക ഉപകരണങ്ങളുമെത്തുന്നത് രക്ഷാദൗത്യത്തെ സഹായിക്കുമെന്ന് കരുതുന്നതായി കത്തില്‍ പറയുന്നു. രാജ്നാഥ് സിങിന് അയച്ച കത്തിന്റെ പകര്‍പ്പും മുഖ്യമന്ത്രി, സിദ്ധരാമയ്യക്ക് അയച്ച കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.