കുപ്‌വാരയിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ജവാന് വീരമൃത്യു; പാക്ക് ഭീകരനെ വധിച്ചു

കുപ്‌വാരയിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ജവാന് വീരമൃത്യു; പാക്ക് ഭീകരനെ വധിച്ചു

ശ്രീനഗ‍ർ: ജമ്മുകശ്മീരിൽ ഭീകരരുമായി ബന്ധമുളള പാകിസ്ഥാൻ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. കുപ്‌വാര ജില്ലയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. ഏ​റ്റുമുട്ടലിൽ മേജർ ഉൾപ്പടെയുളള അഞ്ച് സൈനികർക്ക് പരിക്കേ​റ്റിട്ടുണ്ട്.

വടക്കൻ കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം ത്രെഹ്ഗാം സെക്ടറിലെ കുംകാഡി പോസ്​റ്റിനടുത്തായാണ് ഏറ്റുമുട്ടൽ നടന്നതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഏറ്റുമുട്ടലിൽ ഒരു പാകിസ്ഥാൻ സൈനികനെ സൈന്യം വധിച്ചിട്ടുണ്ട്. പരിക്കേ​റ്റവർ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ സ്ഥലത്ത് ഏറ്റുമുട്ടൽ പുരോഗമിക്കുകയാണ്.

കുപ്‌വാരയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ജമ്മു കശ്മീരിലാകെ നിരവധി സൈനികരാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ വീരചരമം പ്രാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.