കൊല്ലം: കൊല്ലത്ത് ഗര്‍ഭിണിയായ കുതിരയെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് കെട്ടിയിട്ട് മര്‍ദ്ദിച്ചു. വടക്കേവിളയില്‍ ക്ഷേത്ര പരിസരത്ത് കെട്ടിയിരുന്ന ഗര്‍ഭിണിയായ കുതിരയെ നാട്ടുകാരായ ചെറുപ്പക്കാരാണ് ക്രൂരമായി മര്‍ദ്ദിച്ചത്. വടക്കേവിള പള്ളിമുക്ക് ഷാനവാസ് മന്‍സിലില്‍ ഷാനവാസിന്റെ ദിയ എന്ന നാലര വയസുള്ള കുതിരയ്ക്കാണ് മര്‍ദ്ദനമേറ്റത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. തെക്കേക്കാവ് ഭഗവതിക്ഷേത്ര പരിസരത്താണ് പകല്‍ കുതിരയെ കെട്ടിയിരുന്നത്. വൈകുന്നരം അഴിക്കാനെത്തിയപ്പോള്‍ തന്നെ കുതിര അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കുതിരയെ നോക്കുന്നവരാണ് കാലുകളിലും ദേഹത്തും അടിയേറ്റ പാടുകള്‍ കണ്ടെത്തിയത്. സംശയം തോന്നി വെള്ളിയാഴ്ച ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദാരുണ ദൃശ്യങ്ങള്‍ കണ്ടത്.
കാറിലും സ്‌കൂട്ടറിലുമായെത്തിയ ഒരു സംഘം ചെറുപ്പക്കാര്‍ വടിയുപയോഗിച്ച് കുതിരയെ അടിക്കുകയായിരുന്നു. ഒരാള്‍ കുതിരയെ കയറില്‍ പിടിച്ച് കെട്ടിയിരുന്ന തെങ്ങിനോടു ചേര്‍ത്ത് അനങ്ങാനാകാത്ത വിധം നിര്‍ത്തുകയും മറ്റുള്ളവര്‍ വടികൊണ്ടും കൈകാലുകള്‍കൊണ്ടും അടിക്കുകയുമായിരുന്നു. കുതിരയെ അഴിച്ചുമാറ്റി നിര്‍ത്തിയും ഏറെനേരം മര്‍ദ്ദനം തുടര്‍ന്നു.
സംഘത്തിലൊരാള്‍ കാല്‍മുട്ട് മടക്കി തുടര്‍ച്ചയായി കുതിരയുടെ നെഞ്ചില്‍ തൊഴിക്കുന്നതും കാണാം. തേവള്ളി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ കുതിരയുടെ നെഞ്ചിലും കാലുകളിലും നീര്‍ക്കെട്ട് രൂപപ്പെട്ടതായി കണ്ടെത്തി. കണ്ണിനു മുകളിലും മുഖത്തും സാരമായ പരിക്കുണ്ട്. ആശുപത്രിയില്‍ സ്‌കാനിങ് സംവിധാനം തകരാറിലായതിനാല്‍ ഗര്‍ഭിണിയായ കുതിരയുടെ പരിക്കിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിയമായിട്ടില്ല.
സംഭവത്തില്‍ കുതിരയെ മര്‍ദിച്ച പരിസരവാസികളായ ചെറുപ്പക്കാരുടെ പേര് വിവരങ്ങള്‍ സഹിതം ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.