ശശികല ചെന്നൈയിലെത്തി; കൃഷ്ണഗിരിയിലെ സ്വീകരണ റാലിക്കിടെ രണ്ട് കാറുകള്‍ക്ക് തീ പിടിച്ചു

ശശികല ചെന്നൈയിലെത്തി; കൃഷ്ണഗിരിയിലെ സ്വീകരണ റാലിക്കിടെ രണ്ട് കാറുകള്‍ക്ക് തീ പിടിച്ചു

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും എഐഎഡിഎംകെ മുന്‍ നേതാവുമായ ശശികലയുടെ സ്വീകരണ റാലിയ്ക്കിടെ കാറുകള്‍ക്ക് തീപിടിച്ചു. ആര്‍ക്കും പരിക്കില്ല. കൃഷ്ണഗിരി ടോള്‍ഗേറ്റിന് സമീപമാണ് സംഭവം. റാലിക്കിടെ പടക്കം പൊട്ടിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് സൂചന. രണ്ട് കാറുകള്‍ക്കാണ് തീപിടിച്ചത്.

നൂറിലധികം വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശശികല ബംഗളൂരുവില്‍ നിന്ന് രാവിലെ ചെന്നൈയിലേക്ക് തിരിച്ചത്. നാല് വര്‍ഷത്തിന് ശേഷം തമിഴ്‌നാട്ടിലെത്തുന്ന ശശികലയ്ക്ക് അതിര്‍ത്തിയായ കൃഷ്ണഗിരിയിലാണ് അണികള്‍ ആദ്യ സ്വീകരണം നല്‍കിയത്.

ബംഗളൂരുവില്‍ നിന്ന് സ്വന്തം വാഹനത്തില്‍ അണ്ണാഡിഎംകെയുടെ കൊടിവച്ചായിരുന്നു ശശികലയുടെ യാത്ര. അതിര്‍ത്തിയിലെത്തിയപ്പോള്‍ പാര്‍ട്ടി പാതകയുള്ള അണ്ണാ ഡിഎംകെ പ്രവര്‍ത്തകന്റെ കാറിലേക്ക് മാറിക്കയറി. അതിര്‍ത്തിയില്‍ ശശികലയുടെ വാഹനവ്യൂഹം തമിഴ്‌നാട് പൊലീസ് തടഞ്ഞിരുന്നു.

അകമ്പടിയായി അഞ്ചു വാഹനങ്ങള്‍ മാത്രമേ കടത്തിവിടൂവെന്ന് പൊലീസ് അറിയിച്ചുവെങ്കിലും ഇത് ലംഘിച്ച് വാഹനവ്യൂഹം മുന്നോട്ടു പോയി. ശശികലയുടെ മടങ്ങിവരവിനോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.