ചങ്ങനാശേരി: കേരളത്തിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ക്രൈസ്തവ സഭകള്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കുന്ന പ്രവണത അപകടകരമാണെന്ന് ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ്.
കേരളത്തിന്റെ നവോത്ഥാനത്തിന് നേതൃത്വം നല്‍കുകയും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷിക-ജീവകാരുണ്യ-സാംസ്‌കാരിക മേഖലകളില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ ചെയ്ത ദീര്‍ഘ വീക്ഷണത്തോട് കൂടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്നത്തെ സാമൂഹിക സാംസ്‌കാരിക വളര്‍ച്ചയുടെ അടിസ്ഥാനമെന്നും കത്തോലിക്ക കോണ്‍ഗ്രസ്
ഓര്‍മ്മപ്പെടുത്തി.
ഇത്തരത്തില്‍ പൊതുസമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ള ഒട്ടേറെ കര്‍മ്മ പദ്ധതികള്‍ കേരള സമൂഹത്തിന് പ്രദാനം ചെയ്ത ക്രൈസ്തവ സഭാ മക്കള്‍ക്ക് പലപ്പോഴും പല മേഖലകളിലും അര്‍ഹമായ പരിഗണന ലഭ്യമാകില്ലെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത മാറുന്ന രാഷ്ട്രീയ സാഹചരവും ക്രൈസ്തവ സഭകളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദത്തിലാണ് കത്തോലിക്ക കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാറേ വീട്ടിലിന്റെ അധ്യക്ഷതയില്‍ കൂടിയ സംവാദ സദസ് അതിരൂപത പി.ആര്‍.ഒ അഡ്വ. ജോജി ചിറയില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല വിഷയാവതരണ പ്രസംഗം നടത്തി. ജോസ് കെ. മാണി എം.പി, അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം അജീസ് ബെന്‍ മാത്യുസ്, സി.പി.ഐ.എം സംസ്ഥാന സമിതി അംഗം ജയ്ക്ക് സി. തോമസ്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, എന്നിവര്‍ വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചു.
അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്ക് നടുവിലേഴം, ട്രഷറര്‍ ജോസ് ജോണ്‍ വെങ്ങാന്തറ, ജിനോ ജോസഫ് കളത്തില്‍, സി.ടി തോമസ്, ഷിജി ജോണ്‍സണ്‍, റോസിലിന്‍ കുരുവിള, രാജേഷ് ജോണ്‍, ജേക്കബ് നിക്കോളാസ്, ജോര്‍ജ്കുട്ടി മുക്കത്ത്, കുഞ്ഞ് കളപ്പുര, ജോബി ചൂരക്കുളം, സെബാസ്റ്റ്യന്‍ വര്‍ഗീസ്, ജെസി ആന്റണി, കുഞ്ഞപ്പന്‍ പി.സി, കെ.എസ് ആന്റണി കരിമറ്റം, സേവ്യര്‍ കൊണ്ടോടി, ചാക്കപ്പന്‍ ആന്റണി, സി.സി അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.