പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ; ഷൂട്ടിങിൽ ചരിത്രം കുറിച്ച് സ്വപ്നിൽ കുശാലെക്ക് വെങ്കലം

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ; ഷൂട്ടിങിൽ ചരിത്രം കുറിച്ച് സ്വപ്നിൽ കുശാലെക്ക് വെങ്കലം

പാരിസ്: ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് ഒളിമ്പിക്സിൽ മൂന്നാം മെഡൽ. സ്വപ്നിൽ കുശാലെയാണ് 50 മീറ്റർ റൈഫിൾ മൂന്ന് പൊസിഷൻസിൻറെ ഫൈനലിൽ വെങ്കലം സ്വന്തമാക്കിയത്. 451.4 പോയിൻറാണ് സ്വപ്നിൽ നേടിയത്. ഈയിനത്തിൽ ഒളിമ്പിക്‌സ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ മെഡലെന്ന റെക്കോഡും സ്വന്തം പേരിലാക്കി.

44 ഷൂട്ടർമാരാണ് യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്. ഇവരിൽ നിന്ന് എട്ട് പേരായിരുന്നു ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. 463.6 പോയിന്റുമായി ചൈനീസ് താരം ലിയു യുകിനാണ് ഒന്നാം സ്ഥാനത്ത്. 461.3 പോയിന്റുമായി യുക്രെയിൻ താരം എസ് കുലിശ് രണ്ടാം സ്ഥാനം നേടി.

ഇന്ത്യൻ റെയിൽവേസിൽ ടിക്കറ്റ് കലക്റ്ററായാണ് സ്വപ്നിൽ തന്റെ കരിയർ തുടങ്ങിയത്. മഹാരാഷ്‌ട്രയിലെ കോലാപുരിനടുത്തുള്ള കംബൽ വാഡി ഗ്രാമത്തിൽ നിന്നുള്ള ഈ 29 കാരൻ 2012 മുതൽ അന്താരാഷ്‌ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നുന്നുണ്ടെങ്കിലും ഒളിമ്പിക്സിൽ അരങ്ങേറ്റം കുറിക്കാൻ കാത്തിരിക്കേണ്ടിവന്നത് ഒരു വ്യാഴാവട്ടക്കാലമാണ്. ആദ്യ ഒളിമ്പിക്‌സിൽ തന്നെ മെഡലും കരസ്ഥമാക്കി.

നേരത്തെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ മനു ഭാക്കറും ടീം ഇനത്തിൽ മനുഭാക്കർ-സരബ്ജോത് സിംഗും ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.