ആരാധകർക്ക് ആവേശമായി അനന്യയുടെ ശക്തമായ തിരിച്ചുവരവ് ; കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സ്വർ​ഗം റിലീസിന് ഒരുങ്ങുന്നു

ആരാധകർക്ക് ആവേശമായി അനന്യയുടെ ശക്തമായ തിരിച്ചുവരവ് ; കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സ്വർ​ഗം റിലീസിന് ഒരുങ്ങുന്നു

മലയാളികളുടെ ‘സ്വന്തം കുട്ടി’ ഇമേജാണ് അനന്യക്കുള്ളത്. അതേ പരിഗണനയും സ്നേഹവും അന്യഭാഷയിലെ സിനിമാ പ്രേക്ഷകർക്കിടയിലും ഉണ്ടാക്കിയെടുക്കാൻ സാധിച്ചു എന്നതാണ് അനന്യയുടെ പ്രത്യേകതയും. നീണ്ട ഇടവേളക്ക് ശേഷം അനന്യ മലയാള സിനിമയിൽ ഒരു ശക്തമായ കഥാപാത്രം അവതരിപ്പിക്കാനൊരുങ്ങുകയാണ്. സ്വർഗം എന്ന സിനിമയിലൂടെയാണ് അനന്യയുടെ ശക്തമായ മടങ്ങി വരവ്. ജോണി ആന്റണി, മഞ്ജു പിള്ള, അജു വർഗീസ്, സിജോയ് വർഗീസ്, വിനീത് തട്ടിൽ, ഉണ്ണി രാജ്, അഭിരാം രാധാകൃഷ്ണൻ, രഞ്ജിത്ത് കങ്കോൽ, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വൻ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്.

പ്രവാസികളുടെയ കൂട്ടായ്മയിൽ രൂപം കൊണ്ട സിഎൻ ഗ്ലോബൽ മുവിസിന്റെ ബാനറിൽ ലിസി കെ ഫെർണാഡെസ് & ടീം ആണ് ചിത്രം നിർമ്മിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന 'സ്വർഗം' റെജിസ് ആന്റണിയാണ് സംവിധാനം ചെയ്യുന്നത്. ലിസി കെ ഫെർണാണ്ടസിന്റെ കഥക്ക് റെജിസ് ആന്റണിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

 സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ രചനകൾക്ക് മോഹൻ സിതാര, ബിജിബാൽ, ജിന്റോ ജോൺ, ലിസി കെ ഫെർണാണ്ടസ് എന്നിവർ സംഗീതം നൽകിയ മനോഹരമായ ഗാനങ്ങൾ കോർത്തിണക്കിയാണ് സ്വർഗം എന്ന ചിത്രം ഒരുങ്ങന്നത്. പ്രശസ്ത ​ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, അഫ്‌സൽ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ​ഗായകരും ചേർന്നാണ് അതിമനോഹരമായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം എസ് ശരവണൻ, എഡിറ്റർ ഡോൺമാക്സ്.

കുടുംബന്ധങ്ങൾക്ക് വില കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ യഥാർത്ഥ ബന്ധങ്ങളുടെ തീവ്രത പ്രേക്ഷകർക്ക് കാട്ടിക്കൊടുക്കുകയും എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന ചിത്രമാണ് സ്വർ​ഗം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.